
സീറ്റിന്റെ പേരിൽ തർക്കങ്ങൾ പതിവുള്ള ഒരിടമാണ് ദില്ലി മെട്രോ. സ്ത്രീകളാണ് കയ്യാങ്കളിയിലേക്ക് കടക്കാറുള്ളത്. അത് പിന്നീട് ചോര പൊടിയുന്നതിലേക്ക് പോലും മാറാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വീണ്ടും ഒന്ന് നടന്നിരിക്കുകയാണ്. ദില്ലി മെട്രോയിലെ ഒരു കോച്ച് ഗുസ്തി വേദിയായി തന്നെ മാറി. സീറ്റിനായി രണ്ടു സ്ത്രീകൾ തമ്മിൽ നടത്തുന്ന ‘തല്ലിന്റെ’ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. പരസ്പരം അടിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ഈ പോരാട്ടത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഒരു തർക്കത്തിൽ നിന്നാണ് തല്ല് ആരംഭിച്ചത്. തുടർന്ന് മുടിയിൽ പിടിച്ച് വലിക്കൽ, അടി, ഇടി എന്നിവയിലേക്ക് വരെ അതെത്തി. ഒരു ഘട്ടത്തിൽ, സ്ത്രീകൾ തമ്മിൽ മല്ലിട്ട് ഒരു സീറ്റിൽ വീണു. തർക്കം തുടർന്നപ്പോൾ, ട്രെയിനിന്റെ വാതിലുകൾ തുറക്കുകയും ചില യാത്രക്കാർ നിശബ്ദമായി പുറത്തിറങ്ങുകയും ചെയ്തു. കുറച്ച് യാത്രക്കാർ ഇടപെടാൻ ശ്രമിച്ചെങ്കിലും രണ്ട് സ്ത്രീകൾ തർക്കം തുടർന്നു. ഇരിപ്പിടത്തെച്ചൊല്ലിയുള്ള തർക്കമാകാം കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വീഡിയോ ഓൺലൈനിൽ നിരവധി പ്രതികരണങ്ങളാണ് നേടിയത്.
ALSO READ: സഞ്ചരിക്കുന്ന കാറിന് മുകളില്‍ കയറി അഭ്യാസപ്രകടനം; യുവാവിന് 30500 രൂപ പിഴയിട്ട് പൊലീസ്
“ദില്ലി മെട്രോ എപ്പോഴും രസകരമാണ്.” എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ദില്ലി മെട്രോ ഒരിക്കലും നിരാശപ്പെടുത്തില്ല. നാടകീയതയും, കോമഡിയും, വിനോദവും നിറഞ്ഞത്, എല്ലാ ദിവസവും സീറ്റുകൾക്ക് മുകളിൽ ലൈവ് കലാഷ് കാണുമ്പോൾ ആർക്കാണ് ടിവി വേണ്ടത്?” എന്ന് മറ്റൊരാൾ ചോദിക്കുന്നു.
Kalesh between two ladies inside kaleshi Delhi Metro over seat issues pic.twitter.com/tny8m7TSIx
— Ghar Ke Kalesh (@gharkekalesh) August 23, 2025
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഈ വർഷം ആദ്യം ദില്ലി മെട്രോയിൽ നിന്നുള്ള മറ്റൊരു വീഡിയോയും പുറത്തുവന്നിരുന്നു. അതും സീറ്റിന്റെ പേരിലുള്ള തർക്കം തന്നെ ആയിരുന്നു.
അതേസമയം, ദില്ലി മെട്രോ റെയിൽ കോർപ്പറേഷനും 2017 ന് ശേഷമുള്ള ആദ്യ നിരക്ക് വർദ്ധനവ് നടപ്പിലാക്കി . തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതോടെ മിക്ക ലൈനുകളിലും ടിക്കറ്റ് നിരക്കുകൾ 1-4 രൂപ വരെയും എയർപോർട്ട് എക്സ്പ്രസ് ലൈനിൽ 5 രൂപ വരെയും വർദ്ധിപ്പിച്ചു. മുമ്പത്തെ 10-60 രൂപ നിരക്കിൽ നിന്ന് താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ ഏറ്റവും കുറഞ്ഞ നിരക്ക് 11 രൂപയും പരമാവധി 64 രൂപയുമാണ്. വർദ്ധിച്ചുവരുന്ന പ്രവർത്തന, പരിപാലന ചെലവുകൾ നിറവേറ്റുന്നതിനും ഭാവിയിലെ വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനും ഈ വർധനവ് അനിവാര്യമാണെന്ന് ഡിഎംആർസി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

