മോദിയുടെ ദില്ലിയിലെ പള്ളി സന്ദർശനം; വിശ്വാസികളെ ബാരിക്കേഡുകൾ കെട്ടി തടഞ്ഞു, പ്രതിഷേധം

Delhi Mosque Entry Restricted

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ദില്ലിയിൽ പള്ളിയിൽ വിശ്വാസികളെ തടയുന്നു. പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നു. ആരാധനയ്ക്കായി എത്തിയവരെ ബാരിക്കേഡുകൾ കെട്ടി തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. സുപ്രിം കോടതി മുൻ ജഡ്ജി ജസ്റ്റിസ് വിക്രം ജിത് സെന്നിന്റെ നേതൃത്വത്തിൽ ആണ് പ്രതിഷേധം. ശുശ്രൂഷ ചടങ്ങിൽ പങ്കെടുക്കാതെ ജസ്റ്റിസ് വിക്രംജിത് സെൻ മടങ്ങി.

ഒരു മണിക്കൂറിലധികമായി തങ്ങളെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ വിശ്വാസികളെ അകത്തേക്ക് കടത്തിവിടാത്തത് എന്തിനാണെന്നും ആണ് ചോദ്യങ്ങൾ ഉയരുന്നത്. തങ്ങളുടെ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്നാണ് പ്രതിഷേധക്കാരുടെ പ്രധാന പരാതി. മോദിയുടെ സന്ദർശനത്തിന്റെ പേരിൽ വിശ്വാസികളെ ദേവാലയത്തിൽ പ്രവേശിക്കാൻ അനുവദിക്കാത്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് തുടരുന്നത്.

ALSO READ: നിർബന്ധിത മതപരിവർത്തനത്തിന് എതിരായ ബന്ദിനിടെ ആക്രമണം: റായ്പൂരിലെ മാളിൽ ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസ് രൂപങ്ങളും തകർത്തു

അതേസമയം ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനത്തിന് എതിരായി നടത്തിയ ബന്ദിനിടെ വ്യാപകമായ ആക്രമണം. റായ്പൂരിലെ ഒരു മാളിൽ സ്ഥാപിച്ചിരുന്ന ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസ് രൂപങ്ങളുമാണ് ഒരു സംഘം ആളുകൾ അടിച്ച് തകർത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News