
ദില്ലി തുർക്മാൻ ഗേറ്റിലെ ഫൈസി ഇലാഹി മസ്ജിദിന് സമീപത്തെ കെട്ടിടങ്ങൾ പൊളിക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ദില്ലി പോലീസ്.
നിലവിൽ 5 പേർക്കെതിരെയാണ് പൊലീസിന് നേരെ കല്ലെറിഞ്ഞത് ഉൾപ്പെടെ കേസുകൾ ചാർജ് ചെയ്തു അറസ്റ്റ് രേഖപ്പെടുത്തിയത്. സെൻട്രൽ പൊലീസിൽ നിന്നുള്ള ഇൻസ്പെക്ടർ 4 സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ ആണ് രൂപീകരിച്ചത്.
അതെ സമയം വിഷയത്തിൽ പ്രതിഷേധവും ശക്തമാകുന്നുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ദില്ലി പോലീസിന് പുറമെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെ ഉൾപ്പെടെ തുർക്ക്മാൻ ഗേറ്റിന് സമീപനം വിന്യസിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

