ദില്ലി സ്‌ഫോടനം: അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ഐഎ; പ്രതികളുടെ വിദേശ ബന്ധം കണ്ടെത്തി അന്വേഷണസംഘം, കൂടുതൽ അറസ്റ്റിന് സാധ്യത

NIA + delhi blast latest update

ദില്ലി സ്‌ഫോടനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ ഐ എ. പ്രതികളുടെ വിദേശ ബന്ധത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി. ഫരീദാബാദ് സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് എന്‍ ഐ എ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശത്തുനിന്നും സഹായം ലഭിച്ചതിന് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതായി എന്‍ ഐ എ വിശദീകരിച്ചു. വിദേശത്ത് കഴിയുന്ന മുഹമ്മദ് ഫൈസലിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഡോ. ഷഹീന്‍, ഡോ. മുസമ്മില്‍ എന്നിവര്‍ പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളിലെ നിരവധി പേരെ ബന്ധപ്പെട്ടിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത്തരം വിവരങ്ങള്‍ ലഭിച്ചത്. ഉമറിന്റെ പ്രധാന സഹായി റാഷിദ് അലിയെ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് എന്‍ ഐ എ നല്‍കുന്ന സൂചന.

ALSO READ; ‘തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യതാത്പര്യത്തിന് വേണ്ടി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പഠിക്കണം’: കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പുമായി ശശി തരൂര്‍

അതേ സമയം വെബ്‌സൈറ്റ് കൈകാര്യം ചെയ്തതിലെ പിഴവാണ് തെറ്റായ വിവരങ്ങള്‍ക്ക് കാരണമായതെന്ന് അല്‍ ഫലാഹ് സര്‍വ്വകലാശാല വിശദീകരിച്ചു. പിഴവശദ്ധയില്‍ പെട്ടതോടെ തിരുത്തിയെന്നും നാക്കിന് നല്‍കിയ മറുപടിയില്‍ സര്‍വകലാശാല വ്യക്തമാക്കി. സംഭവത്തില്‍ പിന്നാലെ സര്‍വകലാശാലക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായും സര്‍വകലാശാല അധികൃതര്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News