ദില്ലി കലാപ ഗൂഢാലോചനാ കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Delhi riots conspiracy case

ദില്ലി കലാപ ഗൂഢാലോചനാ കേസിൽ ഉമർ ഖാലിദ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ഷർജിൽ ഇമാം, ഉമർ ഖാലിദ്‌, ഗുല്‍ഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാൻ തുടങ്ങിയവരുടെ അപ്പീലുകളിലാണ് അന്തിമ വിധി. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ വി അഞ്ജരിയയുമുൾപ്പെട്ട ബെഞ്ചാണ് വിധി പറയുക. 

ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീലുകൾ. അഞ്ച് വർഷത്തിലേറെയായി ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിലാണ്. യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം) പ്രകാരം ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ALSO READ: പുനർജനി അഴിമതിക്കേസ്; വി ഡി സതീശനെതിരെ തെളിവില്ലെന്ന വാദം തെറ്റ്, ധനസമാഹരണം നടന്നു

ഇക്ക‍ഴിഞ്ഞ ഡിസംബർ 10ന് ദില്ലി പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു, പ്രതികളെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിംഗ്വി, സിദ്ധാർത്ഥ ദവേ, സൽമാൻ ഖുർഷിദ്, സിദ്ധാർത്ഥ് ലുത്ര എന്നിവരുടെ വിശദമായ വാദങ്ങൾ കേട്ട ശേഷം കോടതി വിധി പറയാൻ മാറ്റിവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News