ഐഐടി പേരിനെച്ചൊല്ലി വിവാദം: കേന്ദ്രമന്ത്രി ജിതേന്ദ്ര സിങിന്റെ പരാമർശത്തിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ്  രംഗത്ത്

Devendra Fadnavis

ഐഐടി ബോംബെയുടെ പേര് ‘ഐഐടി മുംബൈ’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും കത്തെഴുതുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. പേര് മാറ്റിയിട്ടില്ലെന്നതിൽ നന്ദിയുള്ളതായി കേന്ദ്ര ശാസ്ത്ര–സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞതിനെത്തുടർന്ന് ഉയർന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഐഐടി ബോംബെയിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ജിതേന്ദ്ര സിങിന്റെ പരാമർശം. “ദൈവത്തിന് നന്ദി, ഇത് ഇപ്പോഴും ഐഐടി ബോംബെയെന്ന പേരിലാണ്. മുംബൈ എന്നാക്കി മാറ്റിയിട്ടില്ല. മദ്രാസിന്റെ കാര്യത്തിലും ഇതേ അവസ്ഥയാണ്” എന്നാണ് സിങ് പറഞ്ഞത്. ഈ പരാമർശത്തിനെതിരെ എംഎൻഎസ് നേതാവ് രാജ് താക്കറെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. വരാനിരിക്കുന്ന ബി.എം.സി തെരഞ്ഞെടുപ്പുകളിൽ മറാഠി സ്വത്വം പ്രധാന അജൻഡയാകുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, മുംബൈയുടെ പേരും നിയന്ത്രണവും മാറ്റാനുള്ള നീക്കങ്ങളുണ്ടാകുകയാണെന്ന് ആരോപിച്ചു.

ALSO READ: തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് മഹാരാഷ്ട്രയും: ഇരു മുന്നണികളുടെയും ‘അകത്തളത്തിലും’ പോര്; പലയിടത്തും പ്രതിസന്ധി

“മുംബൈ എന്ന പേര് ഭരണകൂടത്തെ അലോസരപ്പെടുത്തുന്നു. ഇത് മുംബാദേവിയുടെ പേരിൽ നിന്നുള്ളതും തലമുറകളായി ഇവിടെ താമസിക്കുന്ന മറാഠി ജനതയുടെ വികാരവുമാണ്” – രാജ് താക്കറെ പറഞ്ഞു. കേന്ദ്ര സർക്കാർ പഞ്ചാബിന്റെ നിയന്ത്രണത്തിൽ നിന്നു ചണ്ഡീഗഢ് സ്വന്തമാക്കാൻ ശ്രമിച്ചതുപോലൊരു നീക്കമാണ് മുംബൈയിലും നടക്കുന്നതെന്നും, ആദ്യം മുംബൈയും തുടർന്ന് മുഴുവൻ എംഎംആർ മേഖലയുമായാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ: തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കാൻ അനുവദിക്കില്ല; ബംഗാളിൽ മമത ബാനർജിയുടെ പ്രതിഷേധ റാലി

ഇതിനിടെ, 1958-ൽ സ്ഥാപിതമായ ഐഐടി ബോംബെയുടെ പേര് ‘ഐഐടി മുംബൈ’ ആയി മാറ്റണം എന്ന ആവശ്യവുമായി, എംഎൻഎസ് പ്രവർത്തകർ ബുധനാഴ്ച ക്യാമ്പസിന് പുറത്ത് ബാനർ സ്ഥാപിക്കുകയും ചെയ്തു. സംഭവം സംസ്ഥാനതലത്തിൽ രാഷ്ട്രീയ ചർച്ചകള്ക്ക് വഴിതുറന്നിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News