
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള പരാമർശത്തിൽ മുതിർന്ന കോൺഗ്രസ് നേതാവിനെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. ചില നേതാക്കൾക്ക് ഭ്രാന്തായിട്ടുണ്ടെന്ന് പേരെടുത്തു പറയാതെ മുഖ്യമന്ത്രി പ്രതികരിച്ചു. മഹാരാഷ്ട്രയിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു ഫഡ്‌നവിസ്. മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ബിജെപി ആയുധമായി ഉപയോഗിക്കുകയാണ് ഈ പരാമർശം.
മുൻമുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെയാണ് അദ്ദേഹം വിമർശിച്ചത്. ചവാന്റെ പേര് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മേയ് ഏഴിന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യദിവസം ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടുവെന്ന മുതിർന്ന കോൺഗ്രസ് നേതാവിന്റെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഒളിയമ്പ്.
ALSO READ;മൂടൽമഞ്ഞിൽ വലഞ്ഞ് ഉത്തരേന്ത്യ; വിമാന സർവീസുകൾ ഇന്നും റദ്ദാക്കിയേക്കും
ഇന്ത്യയുടെ യുദ്ധവിമാനങ്ങൾക്ക് കേടുപാടുണ്ടായെന്നും സൈന്യത്തിന്റെ വലുപ്പം കുറയ്ക്കണമെന്നുമുള്ള അവകാശവാദങ്ങൾ പൂർണമായും തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടുവെന്ന വാദം പൂർണമായും തെറ്റാണ്. ഇത്തരം നേതാക്കൾ യഥാർത്ഥത്തിൽ ഭ്രാന്തന്മാരാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. അത്തരക്കാരെ ശ്രദ്ധിക്കേണ്ടതില്ലെന്നും ജനങ്ങളോട് അഭ്യർഥിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ദേവ്‌ലിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഫഡ്‌നവിസ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

