
ഒഡീഷ ബിജെപിയുടെ മറ്റൊരു പരീക്ഷണശാലയായി മാറിയെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കന്യാസ്ത്രീകളും വൈദികരും ആക്രമിക്കപ്പെട്ട വിഷയത്തില്‍ ശക്തമായ നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.
കേരളത്തിൽ രണ്ട് കേന്ദ്ര മന്ത്രിമാർ ഉണ്ട്. രണ്ടുപേർക്കും ക്രൈസ്തവ ന്യൂനപക്ഷവുമായി ബന്ധമുണ്ട്. സുരേഷ് ഗോപി കിരീടം കൊടുത്ത് വോട്ട് വാങ്ങിച്ച് വന്നയാൾ, പക്ഷെ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്ന വിഷയത്തില്‍ കമ എന്നൊരു അക്ഷരം ഇതുവരെ പറഞ്ഞില്ല. ജോർജ് കുര്യൻ അക്രമത്തെ ന്യായീകരിക്കുകയാണ് ഉണ്ടായത്. കേന്ദ്ര മന്ത്രിമാർ നിശബ്ദത വെടിയണമെന്നും ഡോ. ജോണ്‍ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.
അതേസമയം, വിഷയത്തില്‍ മുമ്പ് കൈരളി ന്യൂസിനോട് പ്രതികരിച്ചപ്പോള്‍ ബിജെപി ക്രൈസ്തവ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എത്ര കണ്ട് വ്യാജമാണെന്ന് ഒരിക്കല്‍ കൂടി അനാവരണം ചെയ്യപ്പെടുകയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
പരസ്യമായി ആക്രമണ പരമ്പരകള്‍ക്ക് ആഹ്വാനം നല്‍കുന്ന ഒരു സമീപനമാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെയും ആ പാര്‍ട്ടി നേതൃത്വത്തിന്റെയും ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Content Highlight: Odisha Has Become Another BJP Laboratory: Dr. John Brittas MP

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

