
കർണാടക കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ നിർണായക നീക്കവുമായി ഹൈക്കമാൻഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യ – ഉപമുഖ്യമന്ത്രി DK ശിവകുമാർ എന്നിവരോട് സംസ്ഥാനത്ത് ഇന്ന് കൂടിക്കാഴ്ച ചർച്ച നടത്താൻ നിർദ്ദേശം. രാവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ നേതാക്കൾ പ്രഭാത ഭക്ഷണ കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് സമവായം ഉണ്ടാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് നീക്കം. ചർച്ചയിൽ സമവായമായില്ലെങ്കിൽ അടുത്ത ദിവസം ഇരുവരെയും ദില്ലിയിലേക്ക് വിളിപ്പിക്കും എന്നാണ് സൂചന. തിങ്കളാഴ്ചയ്ക്ക് മുന്നേ പ്രശ്നപരിഹാരം ഉണ്ടാകുമെന്നായിരുന്നു ഹൈക്കമാൻഡ് നേരത്തെ പറഞ്ഞിരുന്നത്.
ALSO READ: കേരളത്തിലെ എസ് ഐ ആർ: വീണ്ടും രാഷ്ട്രീയ പാർട്ടികളുടെ യോഗംവിളിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
കർണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പദത്തിൽ ധാരണയിൽ എത്തിയിരുന്നു എന്നാണ് ഡി.കെ ശിവകുമാർ ക്യാമ്പിന്റെ അവകാശവാദം. ആദ്യ രണ്ടര വർഷം സിദ്ധരാമയ്യയും ബാക്കി രണ്ടര വർഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകും എന്നായിരുന്നു ധാരണ. എന്നാൽ മുഖ്യമന്ത്രി സ്ഥാനം വിട്ടു നൽകാൻ സിദ്ധരാമയ്യ തയ്യാറാകാത്തതോടെയാണ് കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിലായത്. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ പിന്തുണക്കുന്ന എംഎല്‍എമാര്‍ കഴിഞ്ഞ ദിവസങ്ങളിലായി ഹൈക്കമാന്‍ഡിനെ കാണുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

