ആർ എസ് എസ് ഗണ വേഷത്തിൽ വിജയ്; പ്രതീകാത്മകചിത്രവുമായി ഡിഎംകെ ഐടി സെല്‍

vijay dmk

ആര്‍എസ്എസ് വേഷംധരിച്ച വിജയുടെ പ്രതീകാത്മക ചിത്രം തമിഴ്നാട് രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു. ടിവികെ അധ്യക്ഷനായ വിജയ്‌ക്കെതിരെ അത്തരമൊരു പോസ്റ്റർ പുറത്ത് വിട്ടത് ഡിഎംകെയാണ്. ഗണ വേഷത്തിൽ ശരീരമാസകലം ചോര പുരണ്ട കൈപ്പത്തി അടയാളങ്ങളുമായി പിന്തിരിഞ്ഞുനില്‍ക്കുന്ന പ്രതീകാത്മക ചിത്രമാണ് ഡി എം കെ ഐ ടി സെൽ പുറത്ത് വിട്ടിരിക്കുന്നത്.

ഡിഎംകെ ഐടി സെല്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ വിജയ്‌ക്കെതിരെ കമന്റുമായി എത്തിയിരിക്കുന്നത്. വിജയ് എൻ ഡി എ പ്രവേശിക്കുമെന്ന അനൗദ്യോഗിക വാർത്തകൾ പുറത്ത് വരുന്നതിന് പിന്നാലെയാണ് ഡി എം കെ യുടെ പോസ്റ്റ്.

Also read: ‘ടിവികെ അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ല’: മദ്രാസ് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ചിത്രത്തിനൊപ്പം ദുരന്തം നടന്ന് 20 ദിവസം കഴിഞ്ഞുവെന്നും ജനക്കൂട്ടത്തെ വിളിച്ചുകൂട്ടി പബ്ലിസിറ്റി ഉണ്ടാക്കാനായി ഒരു രാഷ്ട്രീയകക്ഷി നടത്തിയ സ്വാര്‍ഥശ്രമങ്ങളാണ് ദുരന്തത്തില്‍ കലാശിച്ചതെന്നും കുറിച്ചിട്ടുണ്ട്. വിജയുടെ പാര്‍ട്ടിയുടെ നിഘണ്ടുവില്‍ മനുഷ്യത്വത്തിന് ഇടമില്ലേ എന്നും കുറിപ്പില്‍ ചോദിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News