പിഎം ശ്രീ: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ വാക്കുകൾ വളച്ചൊടിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ:’കേരളത്തിൻ്റെ ആവശ്യങ്ങൾ ഉന്നയിക്കുന്നത് ഒരു എംപിയുടെ കടമ’; ഡോ. ജോൺ ബ്രിട്ടാസ് എം പി

dr-john-brittas-mp

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വാക്കുകൾ വളച്ചൊടിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ. പിഎം ശ്രീ പദ്ധതിയിൽ ജോൺ ബ്രിട്ടാസ് എംപി ഇടനിലക്കാരൻ ആയി പ്രവർത്തിച്ചുവെന്നാണ് പ്രചാരണം. എന്നാൽ കേരളത്തിൻ്റെ ആവശ്യങ്ങൾ കേന്ദ്ര മന്ത്രിമാർക്ക് മുന്നിൽ ഉന്നയിക്കുന്നത് ഒരു എംപിയുടെ കടമയെന്നും, കേരളത്തിന് ലഭിക്കാനുള്ള 1160 കോടി രൂപ നൽകണമെന്ന് ആവശ്യമാണ് ഉന്നയിക്കുന്നതെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി.

എസ്‌എസ്‌കെ ഫണ്ട് കേരളത്തിന് അനുവദിക്കാത്തതിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നൽകിയ മറുപടി വളച്ചൊടിച്ചാണ് ഒരുപറ്റം മാധ്യമങ്ങൾ വാർത്ത നൽകുന്നത്. കേരളത്തിൻ്റെ ആവശ്യത്തിന് വേണ്ടി പലതവണ തന്നെ കണ്ട് എന്ന് മന്ത്രി പറയുന്നത് സത്യമെന്ന് പറഞ്ഞ ജോൺ ബ്രിട്ടാസ് എംപി, ഒരു എംപി എന്ന നിലയിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട അവകാശങ്ങൾ മന്ത്രിമാർക്ക് മുന്നിൽ ഉന്നയിക്കുകയും നിവേദനം നൽകുകയും ചെയ്യേണ്ടത് തൻ്റെ കടമയെന്നും വ്യക്തമാക്കുന്നു.

ALSO READ: ‘കേരളത്തിന്റെ സമഗ്രശിക്ഷാ അഭിയാൻ ഫണ്ട് തടഞ്ഞു വെക്കുന്നു, ഇത് രാഷ്ട്രീയ നയം കൊണ്ടാണോ ?’; ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ

1160 കോടി രൂപയാണ് എസ്‌എസ്‌കെ ഫണ്ടിൽ സംസ്ഥാന സർക്കാരിന് കേന്ദ്രം നൽകാനുള്ളത്. വിദ്യാഭ്യാസ മന്ത്രിക്ക് മാത്രമല്ല ധനമന്ത്രിക്കുമുൾപ്പെടെ നിരവധി നിവേദനമാണ് സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ ഉന്നയിച്ചു നൽകിയിട്ടുള്ളത്. ജോൺ ബ്രിട്ടാസ് എംപിയെ ഇടനിലക്കാരാണെന്ന് പറയുമ്പോൾ സംസ്ഥാനത്തിൻ്റെ ഫണ്ട് ലഭ്യമാക്കുന്നതിൽ കോൺഗ്രസ് എംപിമാർ എന്തു ചെയ്തു എന്ന ചോദ്യം കൂടിയാണ് മറുഭാഗത്ത് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News