തീവ്ര വോട്ടർപട്ടിക പരിഷ്കരണം: സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ നോട്ടീസ് നല്‍കി ഡോ. ജോൺ ബ്രിട്ടാസ് എംപി

john-brittas

ഹ്രസ്വകാല പാര്‍ലമെൻ്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്ന സാഹചര്യത്തില്‍ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തെക്കുറിച്ച് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് രാജ്യസഭയിൽ നോട്ടീസ് നൽകി ഡോ. ജോൺ ബ്രിട്ടാസ് എംപി. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകളിൽ സഭ നിർത്തിവെച്ച് ചർച്ച വേണമെന്ന് സിപിഐ എംപി സന്തോഷ് കുമാറും രാജ്യസഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്.

അതേസമയം, മോദി സർക്കാർ അധികാരത്തിലേറിയതിനുശേഷമുള്ള ഹ്രസ്വകാല പാർലമെന്റ് സമ്മേളനത്തിലാണ് ഇന്ന് തുടക്കമാകുന്നത്. ശീതകാല സമ്മേളനം ഡിസംബർ 19 വരെയുണ്ടാകും. ആണവ വൈദ്യുതി നിലയത്തിലെ സ്വകാര്യവൽക്കരണം അടക്കം 12 ബില്ലുകൾ കേന്ദ്രസർക്കാർ സഭയിൽ അവതരിപ്പിക്കുന്നതായിരിക്കും.

ALSO READ: മസാല ബോണ്ട്: ‘ഇ ഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം, ബിജെപി- യുഡിഎഫിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം’; തോമസ് ഐസക്

സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷിയോഗം ചേർന്നു. എസ് ഐ ആർ, ആഭ്യന്തര സുരക്ഷ, ലേബർ കോഡ് എന്നിവ അടക്കം നിരവധി വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനം തടസ്സപ്പെട്ടാൽ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനായിരിക്കുമെന്ന് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News