
ഇന്ത്യ അമേരിക്ക വ്യാപാര കരാറില്‍ സ്ഥീരിരികരിച്ചതിന് പിന്നാലെ കരാറിലൂടെ ഇന്ത്യൻ കാര്‍ഷിക രംഗത്തെ തീറെഴുതിയെന്നും മോദി സര്‍ക്കാരിൻ്റെ അവകാശവാദങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ പൊളിഞ്ഞുവെന്നും ജോണ്‍ ബ്രിട്ടാസ് എം പി. പൂര്‍ണമായും അമേരിക്കൻ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തെ അമേരിക്കയ്ക്ക് അടിയറവ് വെച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വ്യാപാര കരാറിന്റെ പേരിൽ അമേരിക്കയുടെ സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പരമാധികാരം മോദി സർക്കാർ പൂർണ്ണമായി അടിയറവ് വെക്കുകയാണ്. കരാർ പ്രകാരം യുഎസിൽ നിന്നുള്ള ചുവന്ന ചോളം, കശുവണ്ടി, ബദാം, വിവിധ പഴവർഗങ്ങൾ, സോയാബീൻ ഓയിൽ, വൈൻ, സ്പിരിറ്റ് എന്നിവ ഉൾപ്പെടെയുള്ള ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങളിലെ ഇറക്കുമതി തീരുവ ഇന്ത്യ ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും.
അതേസമയം, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയിരുന്ന 25 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കുമെന്നതാണ് ധാരണ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾ ഇന്ത്യ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുമെന്നും കരാറിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


