മുസ്ലീം ആണെന്നറിഞ്ഞതോടെ ഹോസ്റ്റൽ നിഷേധിച്ചു; ഒരു ജഡ്ജിക്ക് ഇങ്ങനെ പറയേണ്ടിവരുന്നെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകും

DR. JOHN BRITAS MP

ഈ രാജ്യത്തിലെ പരമോന്നത കോടതിയിലെ ഒരു ജഡ്ജിക്ക് പോലും ഇങ്ങനെ പറയേണ്ടിവരുന്നുവെങ്കിൽ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചുനോക്കൂ. ദില്ലിയിൽ വച്ച് തന്റെ മകളുടെ സുഹൃത്തിന് നേരിടേണ്ടി വന്ന ഒരു അനുഭവം ജസ്റ്റിസ് ഉജ്വൽ ഹൈ​ദരാബാദിൽ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ പങ്കിടുകയുണ്ടായി.

പി എച്ച് ഡിയ്ക്ക് പഠിക്കുകയായിരുന്ന വി​ദ്യാർഥിനി താമസ സൗകര്യത്തിനായി ദില്ലിയിലെ ഒരു വർക്കിങ് വുമൺ ഹോസ്റ്റൽ നടത്തിപ്പ്കാരിയെ സമീപിച്ചപ്പോൾ ആദ്യം അവർ പേര് ചോദിക്കുകയും കാര്യങ്ങൾ വ്യകതമാകാത്തതു പോലെ വീണ്ടും വീട്ട് പേര് ചോദിക്കുകയും പെൺ കുട്ടി മുസ്ലീം ആണെന്നറിഞ്ഞതോടെ മുറി ഇല്ലെന്ന് പറയുകയും ചെയ്തു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് ഡോ. ജോൺ ബ്രിട്ടാസ് എംപി സോഷ്യൽ മീഡിയയായ എക്സിലൂടെ ശക്തമായി പ്രതികരിച്ചത്. ഇത്തരം സംഭവങ്ങൾ മൂക്കിൻ തുമ്പിൽ നടന്നിട്ടും കേരള സ്റ്റോറി നിർമാതാക്കൾ അത് എന്തുകൊണ്ട് സിനിമ ആക്കുന്നില്ല. കേരള സ്റ്റോറി എന്ന വിവാദ സിനിമയുടെ നിർമ്മാതാക്കൾ അവരുടെ അടുത്ത സംരംഭത്തിൽ ഈ വിഷയവും ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു.

Also read : സാങ്കേതിക തകരാർ: ഏഴ് പേരുമായി പോയ ഹെലികോപ്റ്റർ ആൻഡമാൻ കടലിൽ തകർന്ന് വീണു; മുഴുവൻ പേരെയും രക്ഷപ്പെടുത്തി

കേരളത്തെകുറിച്ച് ഇല്ലാക്കഥ കെട്ടിച്ചമച്ച് രാഷ്ട്രീയ ​ദുഷ്ടലാക്കോടെ ഒരു സിനിമ പടച്ച് വിട്ട കേരള സ്റ്റോറി നിർമാതാക്കൾ കൺമുന്നിൽ നടന്ന ഈ അസംബന്ധത്തെ കാണാതെ പോകുന്നതല്ല പകരം കാണാതിരിക്കുകയാണ്. പരമോന്നത നീതി പീഠത്തിൽ ഇരിക്കുന്ന ഒരു ജഡ്ജിക്ക് പറയാനും ഇത്തരം കഥകൾ ഉണ്ടെങ്കിൽ ഈ രാജ്യത്ത് ഒരു സാധാരണക്കാരന്റെ അവസ്ഥ എത്ര ദയനീയമാണെന്ന് പറയേണ്ടതിലല്ലോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News