
സംഘപരവാറിൻ്റെ ആക്രമണത്തിൽ നിന്ന് ഉത്തരാഖണ്ഡിലെ മുസ്ലീം കച്ചവടക്കാരനെ രക്ഷിച്ച ദീപക് മുഹമ്മദ് എന്ന യുവാവിനെ സന്ദർശിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി. മുഹമ്മദ് ദീപകിൻ്റെ വീട്ടിലെത്തിയ ഡോ ജോൺബ്രിട്ടാസ് എംപി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദീപക് കുമാർ എന്ന “മുഹമ്മദ്” ദീപക് ഇന്ത്യയെ കാർന്നു തിന്നുന്ന അർബുദമായ ഹിന്ദുത്വ വർഗീയവാദികൾക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രത്യാശാനാളമാണെന്ന് ഡോ ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

ഹിമാലയത്തിന്റെ താഴ് വാരമായ കോട്ട്ദ്വാറിൽ വന്ദ്യവയോധികനായ മുഹമ്മദിനെ ബജ്‌രംഗ്ദൾ പ്രവർത്തകർ വേട്ടയാടിയപ്പോഴാണ് ദീപക്ക് കുമാർ രംഗ പ്രവേശനം ചെയ്തത്. സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും തുല്യതയുടെയും സന്ദേശം പ്രസരിക്കേണ്ട റിപ്പബ്ലിക്ക് ദിനത്തിലായിരുന്നു വർഗീയവാദികളയുടെ അഴിഞ്ഞാട്ടം. നിസ്സഹായനായ മുഹമ്മദിനു മുന്നിൽ രക്ഷകനായ ദീപക് കുമാർ, നൂറ്റിയമ്പതോളം വരുന്ന കാപാലികരെ ഒറ്റക് നേരിട്ടു. ഹിന്ദുവായിട്ടും നിരാലംബനായ മുസ്ലിം വൃദ്ധന് സംരക്ഷണം നൽകാൻ കഴിഞ്ഞതിൽ അഭിമാനിക്കുകയാണ് ദീപക്.



ദീപക്കിനെ നേരിൽകണ്ട് മതമൈത്രിയിൽ അഭിമാനിക്കുന്ന കേരളത്തിന്റെ ആശംസകൾ നേരാനാണ് ഡോ ജോൺ ബ്രിട്ടാസ് എംപി കോട്ട്ദ്വാറിൽ എത്തിയത്. ദീപക്കിനൊപ്പം അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളെയും അദ്ദേഹം കണ്ടു. വർഗീയവാദികളുടെ ഭീഷണിയിൽ അനാഥമായ ജിമ്മും മുഹമ്മദിന്റെ ബാബ തുണിക്കടയും ഡോ. ജോൺ ബ്രിട്ടാസ് എംപി സന്ദർശിച്ചു. കലാപകാരികളെ സംരക്ഷിച്ചുകൊണ്ട് ദീപക്കിനെതിരെ കേസെടുത്ത കോട്ട്ദ്വാർ പൊലീസിന്റെ നടപടിയിൽ ശക്തമായ എതിർപ്പും അദ്ദേഹം രേഖപ്പെടുത്തി. ദീപക് കുമാർ കേവലം വ്യക്തിയല്ല, പ്രതീക്ഷയുടെ വജ്രപ്രകാശമാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി അഭിപ്രായപ്പെട്ടു.



കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


