
ദില്ലി സ്ഫോടന കേസിൽ ഡോക്ടർ ഷഹീനെ ഇന്ന് ലക്നൗവിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും.
ലക്നൗവിൽ വെച്ച് നടത്തിയ ഗൂഢാലോചന, വാഹനം വാങ്ങൽ, ഭീകരാക്രമണം ആസൂത്രണം ചെയ്യൽ എന്നിവയിലാണ് തെളിവെടുപ്പ് നടത്തുക. അഞ്ചിടങ്ങളിൽ എത്തിച്ചായിരിക്കും തെളിവെടുപ്പ്.
ഷഹീനുമായി ബന്ധപ്പെട്ടവരെയും ലക്നൗവിൽ എത്തിച്ചു ചോദ്യം ചെയ്യുമെന്നാണ് സൂചന. ലക്നൗവിനു ശേഷം ജമ്മു കാശ്മീർ ഫരീദാബാദ് തുടങ്ങിയ മേഖലകളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്താനാണ് എൻഐഎയുടെ നീക്കം.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് അല്‍ ഫലാഹ് സര്‍വ്വകലാശാലയ്‌ക്കെതിരെ ഹരിയാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. രണ്ടംഗ സമിതി സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക രേഖകളും പരിശോധിക്കും.
മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. അതേസമയം ദില്ലിസ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സന്ദര്‍ശനം റദ്ദാക്കിയത് .ഡിസംബര്‍ ആദ്യവാരമായിരുന്നു
നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

