
തേജസ് യുദ്ധവിമാനം തകര്‍ന്ന സംഭവത്തില്‍ . അപകടകാരണം എന്തെന്ന് അറിയാന്‍ അന്വേഷണം നടത്തുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പൈലറ്റ് വീരമൃത്യു വരിച്ചുവെന്നും വ്യോമസേന സ്ഥിരീകരിച്ചു. അതേസമയം യുദ്ധവിമാനത്തില്‍ എണ്ണച്ചോര്‍ച്ചയെന്ന പ്രചാരണം കേന്ദ്ര സര്‍ക്കാര്‍ തള്ളി.
ഘനീഭവിച്ച ജലം പുറന്തള്ളുന്ന സ്വാഭാവിക നടപടിയാണ് ഇത്തരത്തില്‍ തെറ്റായി പ്രചരിപ്പിച്ചതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി. അപടത്തിന് പിന്നാലെ പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് ദുബായ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് എയര്‍ഷോ നിര്‍ത്തിവെച്ചു.
എയര്‍ ഷോയുടെ അവസാന ദിവസമായ ഇന്ന് നടന്ന ആദ്യ റൗണ്ട് അഭ്യാസപ്രകടനത്തിനിടെയാണ് അപകടം. വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ത്യൻ സമയം 2:10 നായിരുന്നു സംഭവം. ഇത് രണ്ടാം തവണയാണ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിക്കുന്ന തേജസ് യുദ്ധ വിമാനം അപകടത്തിൽ പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

