വിജയ്‌യുടെ ജീവിതപങ്കാളി വിവാഹമോചന ഹർജി നൽകിയതായി റിപ്പോർട്ട്

Sangeetha Vijay divorce

തമിഴ് നടനും ടിവികെ (തമി‍ഴ് വെട്രി ക‍ഴകം) തലവനുമായ വിജയ്‌യുടെ ജീവിതപങ്കാളി സംഗീത കോടതിയിൽ വിവാഹമോചന ഹർജി നൽകിയതായി റിപ്പോർട്ട്. ചെങ്കല്‍പ്പേട്ട് കോടതിയിലാണ് വിവാഹ മോചനത്തിനായി ഇവർ സമീപിച്ചിരിക്കുന്നത് എന്നാണ് വിവരം. ഏപ്രില്‍ 20ന് കോടതിയില്‍ ഹാജരാകണം എന്നും റിപ്പോർട്ടുകളിൽ പറയുന്നു.

പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ 25 വർഷത്തെ ദാമ്പത്യജീവിതത്തിനാണ് അവസാനമാകുന്നത്. 1999 ഓഗസ്റ്റിൽ ആണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്. ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കൾ. ജേസൺ സഞ്ജയ് വേട്ടൈകാരൻ എന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം ഒരു ​ഗാനരം​ഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ദിവ്യ സാഷ വിജയ്‌ക്കൊപ്പം തെരിയിലും ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

ALSO READ: നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ദിലീപിനെ വെറുതെ വിട്ടതിനെതിരെ അപ്പീൽ

നേരത്തെ 2024‌ലും വിജയ്‌യും സംഗീതയും വിവാഹമോചിതരാകുന്നു എന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു, പക്ഷേ പിന്നീട് അവ അസത്യമാണെന്ന് തെളിഞ്ഞു.

Sangeetha Files for Divorce from Tamil Actor and TVK Leader Vijay: Reports.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News