എപ്സ്റ്റീൻ ഫയലുകൾക്കിടയിലെ കറുത്ത വരകൾക്കടിയിൽ ഇനിയും പേരുകളുണ്ടോ? മോദി ഭയക്കുന്നതാരെ?

jeffrey epstein + trump + modi files

കേന്ദ്രസർക്കാരിന്‍റെ വിശ്വാസ്യത ഓരോ ദിവസവും നഷ്ടമാകുകയാണ്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള പരാമർശങ്ങൾ വന്നതോടെ കേന്ദ്രസർക്കാറിന്റെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. മോദിയും ഡോണാൾഡ്‌ ട്രംപും തമ്മിലുള്ള ബന്ധത്തിന്‌ ഇടനിലക്കാരനായത്‌ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീൻ ആണത്രേ!

ഈ വിഷയം മാധ്യമങ്ങളെല്ലാം വാർത്തയാക്കിയിട്ടും വ്യക്തമായ ഒരു വിശദീകരണം നൽകാൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. ശിക്ഷിക്കപ്പെട്ട കുറ്റവാളിയുടെ അടിസ്ഥാനമില്ലാത്ത ജൽപ്പനങ്ങൾ തള്ളിക്കളയുന്നുവെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ എങ്ങുമെത്താത്ത ഒരു പ്രതികരണം മാത്രമാണ് പുറത്തുവന്നത്.

ALSO READ; ‘ക്ഷമ ചോദിക്കില്ല’; ഒബാമയേയും ഭാര്യയേയും കുരങ്ങുകളായി ചിത്രീകരിച്ച വീഡിയോ ഡിലീറ്റ് ചെയ്ത് ട്രംപ്; തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പ്രതികരണം

ഡോണാൾഡ്‌ ട്രംപുമായുള്ള മോദിയുടെ ആദ്യ കൂടിക്കാഴ്‌ച്ചയ്‌ക്ക്‌ ഒത്താശ ചെയ്‌തത്‌ ജെഫ്രി എപ്‌സ്‌റ്റീനാണെന്നാണ്‌ രേഖകൾ വെളിപ്പെടുത്തുന്നത്. മോദിയുടെ മാത്രമല്ല കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്‌സിങ് പുരിയുടെ പേരും എപ്‌സ്‌റ്റീൻ ഫയലിലുണ്ട്‌. കുട്ടികളെ വേശ്യാവൃത്തിക്ക്‌ പ്രേരിപ്പിച്ചതിന്‌ തടവുശിക്ഷ ലഭിച്ച എപ്‌സ്‌റ്റീനുമായിട്ടാണ് ഈ ഉന്നതപദവികൾ കൈയ്യാളുന്നവർ ബന്ധപ്പെട്ടിരിക്കുന്നത്. ഇനി എത്ര വിശദീകരണം നടത്തിയാലും അതിനൊന്നും ന്യായീകരണം അർഹിക്കുന്നില്ല. ഏതായാലും ട്രംപിനെ മോദിയുടെ ‘ഫ്രണ്ട്’ ആക്കിയതിന് പിന്നിൽ എപ്‌സ്റ്റീൻ ആണെന്ന വാർത്ത പുറത്തുവന്നതോടെ നാണക്കേടിന്‍റെ പടുകുഴിയിൽ വീണിരിക്കുകയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി.

അമേരിക്കയിൽ ശതകോടീശ്വരനായി വളർന്ന് ഒടുവുവിൽ ലൈംഗിക കുറ്റവാളിയായി മാറിയ ഒരു വിവാദ വ്യവസായിയാണ് എപ്‌സ്‌റ്റീൻ. സിനിമ കഥയെ വെല്ലും ജീവിതകഥ. ഉന്നത രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റത്തിനാണ് അഴിക്കുള്ളിലായത്.

ALSO READ; ഇസ്ലാമാബാദിലെ ചാവേർ ആക്രമണം; ചാവേർ ബോംബറുടെ സഹോ​ദരങ്ങളും ഒരു സ്ത്രീയുമടക്കം മൂന്ന് പേർ അറസ്റ്റിൽ

2008ൽ ആയിരുന്നു ആദ്യ അറസ്റ്റ്. 2019 ൽ വീണ്ടും അഴിക്കുള്ളിലായി. തൊട്ടടുത്ത മാസം ജയിലറയിൽ എപ്സ്റ്റീൻ മരിച്ചുവീണു. ആത്മഹത്യ ചെയ്‌തതാവാം എന്നാണ് ജയിലധികൃതരുടെ റിപ്പോർട്ട്. ജെഫ്രി എപ്‌സ്റ്റീന്റെ കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന പലരും ഉന്നത സ്ഥാനം വഹിക്കുന്നവരാണ്. ഡൊണാൾഡ് ട്രംപ്, പോപ്പ് രാജാവ്, മൈക്കൽ ജാക്‌സൺ, നടൻ അലക് ബാൾഡ്‌വിൻ, ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻ‌സ്റ്റൈൻ, ആന്ഡ്രൂ രാജകുമാരൻ തുടങ്ങിയവരെല്ലാം ആ പട്ടികയിൽ പെടുന്നവരാണ്. എപ്സ്റ്റീൻ ഫയലുകളെ ചൊല്ലിയുള്ള വിവാദങ്ങൾ ഇപ്പോൾ തീ പിടിച്ചിരിക്കുകയാണ്. ഇനിയും എന്തെല്ലാം പുറത്തുവരാനുണ്ട്? മോദി പേടിക്കുന്നത് ആരെയാണ്? എന്ത് സംഭവിക്കുമെന്ന് ലോകം ഉറ്റുനോക്കുന്നു!!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News