ഉത്തരേന്ത്യയിലെ അതിശൈത്യം; റോഡ് ഗതാഗതത്തിന് നിയന്ത്രണം, വിനോദസഞ്ചാരികൾക്കും ജാഗ്രത നിർദ്ദേശം

extreme cold in north india

അതിശൈത്യത്തിൽ തണുത്ത് വിറച്ചിരിക്കുകയാണ് ഉത്തരേന്ത്യ. ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ നിരവധി ജാ​ഗ്രത നിർദ്ദേശങ്ങളും ​ഭരണകൂടങ്ങൾ നൽകിയിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞും ശക്തമാണ്. ഇത് നിലവിൽ ദൃശ്യ പരിതയെ ബാധിക്കുന്നുണ്ട്. ഇനിയും ഗണ്യമായി കുറച്ചേക്കും എന്നാണ് വിലയിരുത്തൽ. മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉത്തരാഖണ്ഡിൽ ജാഗ്രത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കശ്മീരിലെ മിക്കയിടങ്ങളിലും താപനില 0 ഡിഗ്രി സെൽഷ്യസിലും താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സോനമാർഗിൽ റെക്കോർഡ് താപനിലയായ -11 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ച മൂലം കാശ്മീരിലെ റോഡ് ഗതാഗതിന് നിയന്ത്രണം ഉണ്ട്. വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും വിവിധ ഭരണകൂടങ്ങൾ ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.

Also read; ട്രെയിൻ വൈകിയതിനെ തുടർന്ന് പരീക്ഷ നഷ്ടമായ വിദ്യാർഥിനിക്ക് ഏ‍ഴ് വർഷത്തിന് ശേഷം നീതി; റെയിൽവേ 9 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

കഴിഞ്ഞ ദിവസങ്ങളിൽ ജമ്മു കശ്മീരിലെ വ്യോമ ഗതാഗതവും മഞ്ഞുവീഴ്ച ശക്തമായ സാഹചര്യത്തിൽ പ്രതിസന്ധിയിലായിരുന്നു. ജമ്മു – ശ്രീനഗർ ദേശീയ പാതയും കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചിരുന്നു. ഇതോടെ ജനജീവിതം ദുസ്സഹമാവുകയും ചെയ്തിരുന്നു. ഇപ്പോഴും സാഹചര്യങ്ങൾ സമാനമായി തുടരുകയാണെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News