
കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സോഹോ മെയിൽ ഉപയോഗിക്കാൻ തുടങ്ങിയെന്നും പുതിയ ഇ-മെയില്‍ ഐഡി എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെക്കുകയും ചെയ്തു എന്ന വിവരങ്ങൾ പുറത്ത് വന്നത്. ഇതിന് പിന്നാലെ ഈ സംവിധാനം ഇനിയും വ്യാപകമാകാൻ സാധ്യതയുണ്ടെന്ന് ചർച്ചകൾ ഉയർന്നിരുന്നു. ഇപ്പോൾ അതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഉൾപ്പടെ സർക്കാർ ഇമെയിൽ സംവിധാനങ്ങൾ സോഹോയിലേക്ക് വാർത്ത പുറത്ത് വരികയാണ്. ഈ വിഷയത്തിൽ വിമർശിച്ചും അല്ലാതെയും ധാരാളം ചർച്ചകളും പോസ്റ്റുകളും ഉയരുന്നുണ്ട്. ഇപ്പോൾ ഫെയർകോട് സിടിഒ കൂടിയായ രജിത് രാമചന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ് കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ALSO READ: എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: മമത ബാനർജി രാജി വെക്കണമെന്ന് പ്രതിപക്ഷം
ഫേസ്ബുക്ക് പോസ്റ്റിൽ സോഹോ സോഫ്റ്റ് വെയറിന്റെ സുരക്ഷാ പ്രശ്നങ്ങളെ പറ്റി കൃത്യമായി വിവരിക്കുന്നുണ്ട്. ഇന്ത്യൻ കമ്പനി ആണെന്ന് കരുതി സർക്കാർ ഉടമസ്ഥതയിൽ ഉള്ള സെർവറിൽ റൺ ചെയ്തിരുന്ന ഓപ്പൺ സോഴ്സ് സർവ്വീസുകൾ, ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങൾ, വെൻഡർ ലോക്കഡ് സർവീസുകളിലേക്ക് മാറുന്നത് ഉചിതമായ കാര്യമല്ല പോസ്റ്റിൽ പറയുന്നുണ്ട്. സോഫ്റ്റ് വെയർ ഫ്രീഡം എന്താണെന്ന് ഇനിയും മനസിലാക്കാത്ത ഇന്ത്യൻ സമൂഹത്തെ മുതലെടുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് വിമർശനവും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അമിത് ഷാ Zoho mail ഉപയോഗിക്കാൻ തുടങ്ങി എന്ന് പോസ്റ്റ് കണ്ടിരുന്നു. ഇന്നത്തെ ഹിന്ദു വാർത്തകൂടി ആയപ്പോൾ ചിത്രം വ്യക്തമായി.
സർക്കാർ ഇമെയിൽ സംവിധാനങ്ങൾ പ്രൊപ്രൈറ്ററി software ആയ Zoho-യിലേക്ക് മാറ്റി. Indian company ആണെന്ന് കരുതി സർക്കാർ ഉടമസ്ഥതയിൽ ഉള്ള സെർവറിൽ റൺ ചെയ്തിരുന്ന ഓപ്പൺ സോഴ്സ് സർവ്വീസുകൾ, proprietary, vendor locked സർവീസുകളിലേക്ക് മാറുന്നത് advisable അല്ല.Proprietary software അമേരിക്കൻ ആയാലും ഇന്ത്യൻ ആയാലും ഒരു വ്യത്യാസവും ഇല്ല. ഇനി Zoho ഇത് സർക്കാർ സർവ്വറിലേക്ക് മാറ്റിയാലും proprietary, vendor locked ആണെന്ന് ഓർക്കണം. ലളിതമായി പറഞ്ഞാൽ Zoho ഇന്ത്യയിലെ Microsoft ആണ്.
Software freedom എന്താണെന്ന് ഇന്ത്യൻ സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല, അത് മുതലെടുക്കുക ആണ് ഭരണാധികാരികൾ.
ഇനി ഹിന്ദു വാർത്തയെ കുറിച്ച്, ആരാണ് ഓപ്പൺ സോഴ്സ് സുരക്ഷ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് റിപ്പോർട്ടറോട് പറഞ്ഞത്??
ഓപ്പൺ സോഴ്‌സിനെതിരെയുള്ള അജ്ഞാത ഉദ്യോഗസ്ഥൻ്റെ തെറ്റിദ്ധാരണാജനകമായ വാദങ്ങൾ തിരുത്തണം!
ഇന്നത്തെ ‘ദി ഹിന്ദു’ പത്രത്തിൽ വന്ന റിപ്പോർട്ട് അസംബന്ധം ആണ്. സർക്കാർ ജീവനക്കാർ ഓപ്പൺ സോഴ്‌സ് ടൂളുകൾ ഉപയോഗിക്കുന്നത് “സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുണ്ട്” എന്ന് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് തികച്ചും തെറ്റിദ്ധാരണാജനകവും അപകടകരവുമായ ഒരു വാദമാണ്. സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറിൻ്റെ (FOSS) യാഥാർത്ഥ്യം എന്തെന്നാൽ, അത് ക്ലോസ്ഡ് പ്രൊപ്രൈറ്ററി കോഡിനേക്കാൾ സുരക്ഷിതമാണ്. എന്തുകൊണ്ടാണ് സുരക്ഷ കൂടുന്നത്? അതിൻ്റെ സുതാര്യതയാണ് കാരണം. ഇതിൻ്റെ സോഴ്‌സ് കോഡ് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിദഗ്ധർക്ക് പരിശോധനയ്ക്കായി തുറന്നുകൊടുത്തിരിക്കുന്നു. ഈ വലിയ, വികേന്ദ്രീകൃത സുരക്ഷാ ഓഡിറ്റിംഗ് കാരണം, ഏതൊരു ഒറ്റ കമ്പനിയേക്കാളും വേഗത്തിൽ കേടുപാടുകൾ (vulnerabilities) കണ്ടെത്താനും പരിഹരിക്കാനും സാധിക്കുന്നു.
എന്നാൽ, പ്രൊപ്രൈറ്ററി (സ്വകാര്യ ഉടമസ്ഥതയിലുള്ള) സിസ്റ്റങ്ങൾ പലപ്പോഴും ‘ഒളിച്ചുവെച്ചുള്ള സുരക്ഷ’ (security by obscurity) എന്നതിനെയാണ് ആശ്രയിക്കുന്നത്. അതായത്, ഉപയോക്താക്കളെ വെണ്ടറെ (vendor) അന്ധമായി വിശ്വസിക്കാൻ നിർബന്ധിക്കുന്നു. ക്ലോസ്ഡ് സോഴ്‌സിൽ ഒരു കേടുപാട് കണ്ടെത്തിയാൽ, വെണ്ടർക്ക് മാത്രമേ അത് അറിയാൻ കഴിയൂ, പരിഹാരം വരാൻ താമസം നേരിടുകയും ചെയ്യും. FOSS-ൽ ആണെങ്കിൽ, സമൂഹം ഉടനടി പ്രവർത്തിക്കും. അതുകൊണ്ട് തന്നെ, ഈ അടിസ്ഥാനരഹിതമായ വാദം, ഇന്ത്യാ ഗവൺമെൻ്റിൻ്റെ സ്വന്തം FOSS നയത്തെ നേരിട്ട് ദുർബലപ്പെടുത്തുകയാണ്. തന്ത്രപരമായ നിയന്ത്രണം, ചെലവ് കുറയ്ക്കൽ, ഡാറ്റാ സുരക്ഷ എന്നിവ ഉറപ്പാക്കാൻ എല്ലാ ഇ-ഗവേണൻസ് സംവിധാനങ്ങൾക്കും FOSS-ന് മുൻഗണന നൽകാനാണ് ഈ നയം ആവശ്യപ്പെടുന്നത്.ഇതൊരു സൈദ്ധാന്തിക വിഷയം മാത്രമല്ല!
എല്ലാവർക്കും പരിശോധിക്കാൻ സാധിക്കുന്ന FOSS-നെക്കാൾ ഒരു ഒറ്റ സ്വകാര്യ കമ്പനിയുടെ പ്രൊപ്രൈറ്ററി രീതികളെ ആശ്രയിക്കുന്നത്, ഒരുപക്ഷേ വെണ്ടർ ലോക്ക്-ഇൻ്റെയും സുരക്ഷാ വിട്ടുവീഴ്ചയുടെയും യഥാർത്ഥ അപകടമായേക്കാം.
അതുകൊണ്ട്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പത്രവും ഈ ദോഷകരമായ തെറ്റിദ്ധാരണ തിരുത്തണമെന്നും, FOSS-നോടുള്ള ഗവൺമെൻ്റിൻ്റെ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയും വേണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

