മോദി സർക്കാരിൻ്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ ട്രാക്ടർ പരേഡുമായി കർഷകർ

farmers protest

മോദി സർക്കാരിൻ്റെ കർഷക ദ്രോഹ, തൊഴിലായി വിരുദ്ധ നയങ്ങൾക്കെതിരെ ട്രാക്ടർ പരേഡുമായി കർഷകർ. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ട്രാക്ടർ പരേഡ് നടത്തി. വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.

ഐതിഹാസിക കർഷക സമരം മുതലാണ് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകർ എല്ലാ റിപ്പബ്ലിക് ദിനത്തിലും ട്രാക്ടർ പരേഡുമായി രംഗത്തുവരുന്നത്. മോദി സർക്കാരിൻ്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ ഇത്തവണ ജനങ്ങളെ കൂടി അണിനിരത്തി ഭരണഘടനയുടെ സംരക്ഷണമെന്ന് മുദ്രാവാക്യം ഉയർത്തിയാണ് പീപ്പിൾസ് പരേഡ് നടത്തിയത്.

Also read: ‘കേരളത്തിൽ വനിതകൾക്ക് മാത്രമായി വ്യാവസായ പാർക്ക് ആരംഭിക്കും’: മന്ത്രി പി. രാജീവ്

ഓരോ സംസ്ഥാനങ്ങളിലും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ട്രാക്ടർ മാർച്ച്, ബൈക്ക് റാലി ഉൾപ്പെടെ നടത്തിയത്. മോദി സർക്കാർ കൊണ്ടുവരുന്ന വൈദ്യുതി ഭേദഗതി ബിൽ, വിത്ത് ബിൽ എന്നിവയിൽ നിന്ന് പിന്മാറണമെന്നതുൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉയർത്തി പ്രതിഷേധം ശക്തമാക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം.

english summary : Farmers held a tractor parade against the Modi government’s anti-farmer and anti-employment policies.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News