
രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. 50ലധികം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ദൗസ ജില്ലയിലെ ചുഡിയവാസിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഇന്ന് ഉച്ചയോടെ സ്‌കൂളില്‍ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വയറുവേദനയും തലവേദനയും അനുഭവപ്പെടുകയായിരുന്നു. നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കലക്ടര്‍ ദേവേന്ദ്ര കുമാര്‍ വ്യക്താക്കി.
മെഡിക്കല്‍ സംഘം സ്‌കൂളിലെത്തി പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 156 വിദ്യാര്‍ഥികളാണ് ഉച്ചഭക്ഷണമായ ചപ്പാത്തിയും കറിയും കഴിച്ചത്. ഇവരില്‍ 50പേര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ അപകടനിലതരണം ചെയ്തതായാണ് വിവരം. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും അധികൃതര്‍ അറിയിച്ചു.
content summary: Over 50 students were hospitalized due to food poisoning at a government school in Rajasthan. District collector confirmed that the children are now in a stable condition.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

