അസമില്‍ കോണ്‍ഗ്രസിന് തിരിച്ചടി; അനുനയ ചർച്ചകള്‍ പരാജയപ്പെട്ടു, മുൻ പിസിസി അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയില്‍ ചേർന്നു

bhupen bora

അസമിലെ മുൻ കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു. 2021 മുതൽ 2024 വരെ അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന ഭൂപൻ ബോറയാണ് ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അസമിൽ, പാർട്ടിയെ നയിച്ചിരുന്ന മുൻ അധ്യക്ഷൻ തന്നെ ബിജെപിയിലേക്ക് പോകുന്നത് കോൺഗ്രസിന് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

നേരത്തെ ഫെബ്രുവരി മാസത്തിൽ അദ്ദേഹം പാർട്ടി വിടുമെന്ന സൂചനകൾ നൽകിയിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തിയിരുന്നു. തുടർന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ അദ്ദേഹവുമായി നേരിട്ട് സംസാരിക്കുകയും അനുനയ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ ചർച്ചകളൊന്നും ഫലം കണ്ടില്ല. അദ്ദേഹം ബിജെപിയിൽ ചേരാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.

ALSO READ: ഒഡീഷയിൽ പട്രോളിംഗിനിടെ പോലീസ് വാഹനവും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

നിലവിലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും മുൻപ് കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ നേതാവാണ്. അദ്ദേഹത്തിന്റെ പാത പിന്തുടർന്നാണ് ഇപ്പോൾ ഭൂപൻ ബോറയും ബിജെപിയിൽ എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News