ചരിത്രത്തിന്റെ മണ്ണിളക്കാൻ കര്‍ണാടക സർക്കാർ; സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ലക്കുണ്ഡി ഗ്രാമത്തില്‍ നിധി വേട്ടയ്ക്ക് ആരംഭം

lakkundi

കർണാടകയിലെ ലക്കുണ്ഡി ഗ്രാമത്തിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയതിന് പിന്നാലെ നിധി വേട്ട ആരംഭിച്ച് കര്‍ണാടക സര്‍ക്കാര്‍. ഗഡാഗ് ജില്ലയില്‍ വാസ്തുവിദ്യാ പൈതൃകത്തിന് പേരുകേട്ട ചരിത്ര പ്രസിദ്ധമായ ലക്കുണ്ഡി ഗ്രാമത്തിൽ വീട് നിർമ്മാണത്തിനിടെയാണ് സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. പിന്നാലെ കർണാടക സർക്കാർ നിധി വേട്ട ആരംഭിക്കുകയായിരുന്നു.

ലക്കുണ്ഡി കോട്ട് വീരഭദ്രേശ്വര ക്ഷേത്രത്തിന്റെ പരിസരത്ത് നിന്ന് ഖനനം ആരംഭിക്കാൻ കര്‍ണാടക സർക്കാർ തീരുമാനിച്ചു. ടൂറിസം വകുപ്പ്, പുരാവസ്തു വകുപ്പ്, മ്യൂസിയം, ലക്കുണ്ഡി പൈതൃക വികസന അതോറിറ്റി, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ഷേത്രപരിസരത്ത് ഖനനം നടത്താൻ ജെ സി ബി എക്‌സ്‌കവേറ്റർ, ട്രക്കുകൾ, ട്രാക്ടറുകൾ എന്നിവ എത്തിച്ചിട്ടുണ്ട്. “ഈ ജോലിക്കായി ഞങ്ങൾ 15 സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും നിയോഗിച്ചു.” ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ALSO READ: പൂക്കളും ചോക്ലേറ്റും അല്ല, 26 കിലോമീറ്റർ ഓട്ടം; കാമുകിയുടെ ജന്മദിനത്തിന് കാമുകൻ്റെ സർപ്രൈസ് വൈറൽ

“ക്ഷേത്രവുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ, സാംസ്കാരിക സമ്പന്നമായ ചരിത്ര വസ്തുക്കൾ എന്നിവ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എതിർവശത്ത് ഒരു പടിക്കിണർ ഉണ്ട്, അതിന്റെ ഉള്ളിൽ നിന്ന് മറുവശത്തേക്ക് പോകാനാകുന്ന ഒരു രഹസ്യ പാതയുണ്ടെന്ന് പറയപ്പെടുന്നുണ്ട്. സമീപത്തുള്ള മറ്റ് ക്ഷേത്രങ്ങളിലേക്കും ഒരു പാതയുണ്ടെന്ന് അവർ പറയുന്നു. കോട്ട മതിലും വളരെ അടുത്താണ്. അതിനാൽ ചില പുരാവസ്തുക്കളും ക്ഷേത്ര അവശിഷ്ടങ്ങളും ലഭിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.” വിരമിച്ച പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥനും ഖനന ഡയറക്ടറുമായ ടി എം കേശവ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News