
ഉത്തർപ്രദേശിലെ ലക്നൗവിലുള്ള പുതുതായി നവീകരിച്ച ഗോമതി നഗർ റെയിൽവേ സ്റ്റേഷനിൽ ഗുട്ട്കാ തുപ്പലിന്റെ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയരുന്നു. ഉത്തർപ്രദേശിലും മറ്റുമുള്ള മുറുക്കാൻ പോലെയുള്ള ഒരു തരം പുകയില കലർന്ന ലഹരിയാണിത്. ഇത് മുറുക്കിത്തുപ്പിയതിൻ്റെ പാടുകളാണ് നവീകരിച്ച റെയിൽ വെ സ്റ്റേഷനിലുള്ളത്.
സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങളെക്കുറിച്ച് മുൻപ് പോസ്റ്റ് ചെയ്തിരുന്ന ഒരാളാണ് ഈ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി -പങ്കുവെച്ചത്. വീഡിയോയ്ക്ക് ഒപ്പം അദ്ദേഹം കുറിച്ചത്, “പുതിയ ഗോമതി നഗർ റെയിൽവേ സ്റ്റേഷന്റെ വീഡിയോ പങ്കുവെച്ചപ്പോൾ, ആളുകൾ ഉടൻ തന്നെ ഇത് തുപ്പലിലൂടെ നശിപ്പിക്കും എന്ന് പലരും കമന്റ് ചെയ്തിരുന്നു. ദുർഭാഗ്യവശാൽ അത് സത്യമായി.” എന്നായിരുന്നു.
അടുത്തിടെയാണ് സ്റ്റേഷൻ ആധുനിക രീതിയിൽ പുനർനിർമ്മിച്ചത് എന്നതിനാൽ തന്നെ ഈ ദൃശ്യങ്ങൾ പലരെയും നിരാശപ്പെടുത്തി. അടിസ്ഥാന പൗരബോധത്തിന്റെ അഭാവമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.
“ഇന്ത്യയിൽ പൗരബോധത്തിന് ഒരു ബിരുദം പോലും നിർബന്ധമാക്കേണ്ട അവസ്ഥയാണ്,” എന്നായിരുന്നു ഒരാളുടെ പ്രതികരണം.
“പൊതു ഇടങ്ങളോട് കൂടുതൽ ബഹുമാനം കാണിക്കുമെന്ന് പ്രതീക്ഷിക്കാം,” മറ്റൊരാൾ കുറിച്ചു.ഗുട്ട്കാ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടികൾ വേണമെന്ന് പലരും ആവശ്യപ്പെട്ടു. “പൊതു ഇടങ്ങളിൽ ഗുട്ട്കാ തുപ്പുന്നവരെ നിരോധിക്കുകയും, സിസിടിവി നിരീക്ഷണത്തിലൂടെ വലിയ പിഴ ഈടാക്കുകയും വേണം.
കുറ്റക്കാരെ തിരിച്ചറിഞ്ഞ് കർശന പിഴ ചുമത്തണം. പൗരബോധം നിർബന്ധമായി വളർത്തണമെന്നും ആളുകൾ പറയുന്നു. ഭരണപരമായ പരാജയത്തെയും പലരും വിമർശിക്കുകയാണ്. “കോടികൾ ചെലവഴിച്ച് മാർബിളും ഗ്ലാസും സ്ഥാപിച്ചു, പക്ഷേ പൗരബോധം കുറവാണ്. നികുതിദാതാക്കളുടെ പണം ഇങ്ങനെനശിപ്പിക്കപ്പെടുകയാണെന്നും ഒരാൾ അഭിപ്രായപ്പെട്ടു.
“ഗുട്ട്കാ നിരോധിക്കാത്തത് ആരുടെ പിഴവാണ്? മേൽനോട്ടമില്ലേ? അടിസ്ഥാന ശിക്ഷ പോലും നടപ്പാക്കാൻ കഴിയാത്ത സർക്കാർ എന്താണ് പ്രതീക്ഷിക്കുന്നത്?” എന്നായിരുന്നു മറ്റൊരു പ്രതികരണം. ഗുട്ട്കാ പൂർണമായി നിരോധിച്ചാൽ ഇത്തരം പ്രശ്നങ്ങളുടെ പകുതിയെങ്കിലും പരിഹരിക്കാമെന്ന നിർദേശവും ഉയർന്നു.
I shared a reel of the newly built modern Gomti Nagar railway station.
— Lala (@FabulasGuy) January 10, 2026
Most of the comments predicted that people would soon deface it by spitting.
Unfortunately, they were right pic.twitter.com/0QEqHeB6oz

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

