
ഉത്തരാഖണ്ഡില്‍ ചികിത്സ നിഷേധിക്കപ്പെട്ട യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു. ഹരിദ്വാറിലാണ് ദാരുണമായ സംഭവം. പണമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാരും ഡോക്ടറും യുവതിക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു. വൈദ്യസഹായം കിട്ടാതെ വന്നതോടെ അവശയായ യുവതി തറയില്‍ പ്രസവിക്കുകയായിരുന്നു.
ദരിദ്ര വിഭാഗത്തില്‍പ്പെട്ടതാണെന്ന കാരണം പറഞ്ഞ് ഡ്യൂട്ടി ഡോര്‍ കട്ടില്‍ നല്‍കിയില്ലെന്ന് കുടുംബം വ്യക്തമാക്കുന്നു. പ്രസവ ശേഷം ‘ നല്ലരസമുണ്ടായിരുന്നോ , ഇനി ഗര്‍ഭിണിയാകുമോ എന്ന് നഴ്‌സുമാര്‍ പരിഹസിച്ചതായും കുടുംബം ആരോപിക്കുന്നു.
യുവതി പ്രസവ വേദന കൊണ്ട് നിലവിളിക്കുന്നതും നിലത്ത് കിടക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ പിരിച്ചുവിട്ടതായും രണ്ട് നഴ്‌സുമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായുമാണ് സിഎംഒ അറിയിക്കുന്നത്.
content summary: A woman in Uttarakhand gives birth on the hospital floor

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

