
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു. യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ വിവിധ ഇടങ്ങളിൽ വെള്ളം കയറി. പതിനായിരത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. ജമ്മു കാശ്മീരിലെ റമ്പാനിൽ ഉണ്ടായ മണ്ണിടിച്ചിൽ 283 വീടുകൾ പൂർണമായും തകർന്നു. മണ്ണിടിച്ചിൽ തുടർന്ന് അടച്ചിട്ട തത്രി – കത്താവ ദേശീയപാത തുറന്നു. കനത്ത മഴയിൽ ജയ്പൂരിലെ സുഭാഷ് ചൗക്കിൽ കെട്ടിടം തകർന്നുവീണതിനെ തുടർന്ന് രണ്ടുപേർ മരിച്ചു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.
ദില്ലി യമുനാ നദിയിൽ ജലനിരപ്പുയർന്നത് പതിനായിരത്തോളം പേരെ സാരമായി ബാധിച്ചു. വിവിധ മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. പഞ്ചാബിൽ മൂന്നുലക്ഷം ഏക്കർ കൃഷി ഭൂമി വെള്ളത്തിനടിയിലായി. സമീപകാലങ്ങളിൽ പഞ്ചാബിൽ ഉണ്ടായ ഏറ്റവും വലിയ പ്രളയമാണെന്ന് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ.
ALSO READ; ചെങ്കോട്ടയിൽ വൻ സുരക്ഷാ വീഴ്ച: മതചടങ്ങിനിടെ ഒരു കോടി രൂപയുടെ കലശം മോഷണം പോയി
ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മേഘ വിസ്ഫോടനം ഉണ്ടായ 15 ഓളം ഇടങ്ങളിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. ധാരാളിയിൽ മാത്രം 65 ഓളം പേരെയാണ് കാണാതായത്. ഫരീദാബാദിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 20 ഓളം റോഡുകൾ തകർന്നു. അതേസമയം മണ്ണിടിച്ചിലിനെ തുടർന്ന് പൂർണ്ണമായും അടച്ചിട്ട തത്രി – കത്താവ ദേശീയപാത തുറന്നു. കനത്ത മഴയിൽ നിർത്തിവച്ചിരുന്ന റെയിൽവേ ഗതാഗതം പുനഃസ്ഥാപിച്ചതായും റെയിൽവേ മന്ത്രാലയം അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

