
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ കനത്ത മഴയിൽ വൻ നാശനഷ്ടം. നിരവധി വീടുകളും ഐ ടി പാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. മഴയിൽ രണ്ട് പേരെ കാണാതാവുകയും ചെയ്തു.
തപോവനിലെ വീടുകളാണ് വെള്ളത്തിനടിയിലായത്. കാർലിഗാഡ് നദിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. പ്രദേശത്ത് നിന്നും അധികൃതർ ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ഉദ്യോഗസ്ഥർ സ്ഥലത്ത് ബുൾഡോസറുകൾ കൊണ്ടുവന്ന് രക്ഷ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് .
അതേസമയം ഡെറാഡൂണിലെ സഹസ്രധാരയിൽ കനത്ത മഴയെത്തുടർന്ന് കേടുപാടുകൾ സംഭവിച്ചതായും ഫലപ്രദമായ രീതിയിൽ രക്ഷാപ്രവർത്തനങ്ങളും പുനരധിവാസ പ്രവർത്തനങ്ങളും നടത്തികൊണ്ടിരിക്കുകയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി എക്‌സിൽ കുറിച്ചു.
English summary : Heavy rains following cloudburst cause extensive damage in Dehradun

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

