നയതന്ത്ര വിഷയങ്ങൾ കേന്ദ്രം മറച്ച് വയ്ക്കുകയാണ്; എംപിമാരുടെ സസ്പെൻഷനിൽ കേന്ദ്രത്തിനെതിരെ ഹൈബി ഈഡൻ

lokh sabha

നയതന്ത്ര പരമായ വിഷയങ്ങൾ മറച്ചു വെക്കുകയാണ് എന്നും ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ചതിനാണ്  സസ്പെൻസഷൻ നൽകിയതെന്ന് സസ്പെൻഷനിലായ എം പി ഹൈബി ഈഡൻ. സസ്പെൻഷൻ അം​ഗീകാരമായി കാണുന്നു എന്നും ഹൈബി പറഞ്ഞു. രാഹുൽ ഗാന്ധിയെ നിരന്തരം തടയുന്നു, വരും ദിവസങ്ങളിലെ ഗുരുതരമായ വെളിപ്പെടുത്തലുകളെ സർക്കാർ ഭയപ്പെടുന്നു എന്നും ഹൈബി ഈഡൻ പറഞ്ഞു. സസ്‌പെൻഡ് ചെയ്ത 8 പ്രതിപക്ഷ എംപിമാർ നാളെ പാർലമെന്റിനു മുമ്പിൽ പ്രതിഷേധിക്കും.

11 മണിക്ക് മകർദ്വാരിന്  മുൻപിൽ ആയിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക എന്നും ഹൈബി ഈഡൻ പറഞ്ഞു. ഇന്ത്യ യു എസ് വ്യാപാരകരാർ, എപ്സ്റ്റീൻ ഫയൽ തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിന് അകത്തും പ്രതിഷേധിക്കുമെന്നും ഹൈബി ഈഡൻ പറഞ്ഞു.

Also read : മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ ഉരസി അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.സി.എ

ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ ഹൈബി ഈഡനും, ഡീൻ കുര്യാക്കോസിനുമുൾപ്പെടെ എട്ട് എംപിമാർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു.
പ്രതിഷേധത്തിനിടെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറി പേപ്പറുകൾ കീറി എറിഞ്ഞതിനാണ് സസ്പെൻഷൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News