‘ശക്തി’ ചുഴലിക്കാറ്റ്: മഹാരാഷ്ട്രയിൽ മുംബൈ, താനെ അടക്കം ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

Maharashtra shakti cyclone

മഹാരാഷ്ട്രയിലെ മുംബൈ, താനെ അടക്കമുള്ള ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ‘ശക്തി’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 3 നും 7 നും ഇടയിൽ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിർദ്ദേശം. വടക്കൻ മഹാരാഷ്ട്ര തീരത്ത് മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിലും മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

ചുഴലിക്കാറ്റിന്‍റെ തീവ്രതയനുസരിച്ച് കാറ്റിന്‍റെ വേഗത വർദ്ധിച്ചേക്കാം. ഒക്ടോബർ 5 വരെ വടക്കൻ മഹാരാഷ്ട്ര തീരത്ത് കടൽ പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. മഹാരാഷ്ട്രയുടെ ഉൾപ്രദേശങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ വിദർഭയിലും മറാത്ത്‌വാഡയുടെ ചില ഭാഗങ്ങളിലും കനത്ത മഴ പെയ്യുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചിചനമുണ്ട്.

ALSO READ; ഒഡിഷയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

വടക്കൻ കൊങ്കണിലെ താഴ്ന്ന പ്രദേശങ്ങളിൽ തീവ്രമായ മേഘ രൂപീകരണവും, അന്തരീക്ഷത്തിലേക്ക് ഈർപ്പത്തിന്‍റെ വർധനവും നിരീക്ഷിച്ച് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ‘ശക്തി’ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് തയ്യാറെടുപ്പുകൾക്കായി മഹാരാഷ്ട്ര സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടങ്ങൾ അവരുടെ ദുരന്ത നിവാരണ സംവിധാനങ്ങൾ സജീവമാക്കണം, തീരദേശ, താഴ്ന്ന പ്രദേശങ്ങളിലെ പൗരന്മാർക്ക് ഒഴിപ്പിക്കൽ പദ്ധതികൾ തയ്യാറാക്കണം, പൊതു മുന്നറിയിപ്പുകൾ നൽകണം, കടൽ യാത്ര ഒഴിവാക്കണമെന്ന് ഉപദേശിക്കണം, കനത്ത മഴക്കാലത്ത് സുരക്ഷാ നിർദേശങ്ങൾ പാലിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News