ഇതിപ്പോ ആരാ മുഖ്യമന്ത്രി?: ഔദ്യോഗിക യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത് ഭര്‍ത്താവും, വിവാദം

Meeting

ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വി‍ളിച്ചു ചേര്‍ത്ത ഔദ്യോഗിക യോഗത്തില്‍ പങ്കെടുത്ത് ഭര്‍ത്താവ് മനീഷ് ഗുപ്ത. വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ വിളിച്ച യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ഭര്‍ത്താവ് പങ്കെടുത്തത്. സംഭവത്തിന് പിന്നാലെ എഎപിയും കോണ്‍ഗ്രസ്സും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സര്‍ക്കാരിൻ്റെ ഭാഗമല്ലാത്ത വ്യക്തി യോഗത്തില്‍ പങ്കെടുത്തതിന് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ബിസിനസുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ മനീഷ് യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

രേഖയുടെ തൊട്ടടുത്ത് ഇടതുവശത്താണ് മനീഷ് ഇരുന്നിരുന്നത്. സര്‍ക്കാരിൻ്റെ ഭാഗമല്ലാത്ത വ്യക്തി ഔദ്യോഗികയോഗത്തില്‍ പങ്കെടുത്തത് ഭരണഘടനാവിരുദ്ധമാണെന്ന് എഎപിയുടെ സൗരഭ് ഭരദ്വാജ് ആരോപിച്ചു. ഹിന്ദി വെബ്‌സീരീസായ പഞ്ചായത്തിലെ ഫുലേരാ ഗ്രാമം പോലെയായി ഡല്‍ഹി സര്‍ക്കാരെന്നും അദ്ദേഹം പരിഹസിച്ചു. ഫുലേരയില്‍ വനിതാ സര്‍പഞ്ചിന്റെ ഭര്‍ത്താവ് അനൗദ്യോഗികമായി അധികാരം നടപ്പാക്കുന്നുണ്ട്. ഇതിനെ സൂചിപ്പിച്ചായിരുന്നു ഭരദ്വാജിന്റെ പരിഹാസം.

ALSO READ: സണ്‍റൂഫിലൂടെ എഴുന്നേറ്റ് നിന്ന് ആണ്‍കുട്ടി; ഓവര്‍ഹെഡ് ബാരിയറില്‍ തല ചെന്നിടിച്ച് കാറിനുള്ളിലേക്ക് വീണു; ഞെട്ടിക്കുന്ന വീഡിയോ

ഡല്‍ഹിയില്‍ രണ്ട് മുഖ്യമന്ത്രിമാരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമിച്ചിട്ടുള്ളതെന്ന് എഎപി നേതാവ് സഞ്ജയ് സിങ്ങ് പരിഹസിച്ചു. ഫുലേരാ പഞ്ചായത്തിലേക്ക് സ്വാഗതമെന്നും രേഖാ ഗുപ്ത മുഖ്യമന്ത്രിയും അവരുടെ ഭര്‍ത്താവ് സൂപ്പര്‍ മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ യോഗത്തില്‍ മനീഷ് ഗുപ്ത പങ്കെടുത്തതില്‍ യാതൊരു തെറ്റുമില്ലെന്ന് ബിജെപി രംഗത്തെത്തി. ഷാലിമാര്‍ബാഗിലെ കാര്യങ്ങള്‍ ഒരു സാമൂഹികപ്രവര്‍ത്തകനെന്ന നിലയില്‍ ശ്രദ്ധിക്കുന്നയാളാണ് മനീഷെന്നും അദ്ദേഹം ജനങ്ങളുടെ പ്രതിനിധി സംഘത്തെ നയിച്ചത് അദ്ദേഹമാണെന്നും ഡല്‍ഹി ബിജെപി നേതാവ് ഹര്‍ഷ് ഖുറാന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News