
രാജ്യത്ത് കോര്‍പ്പറേറ്റ് നികുതിയേക്കാള്‍ അധികം ആദായ നികുതിയാണെന്ന് കേന്ദ്രധനകാര്യമന്ത്രാലയം. 2018 മുതല്‍ 2025വരെയുളള സാമ്പത്തിക വര്‍ഷത്തിലെ നികുതിഘടനയെക്കുറിച്ചുളള ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ രേഖാമൂലമുളള ചോദ്യത്തിനായിരുന്നു മറുപടി. 2024-25ല്‍ കോര്‍പ്പറേറ്റ് നികുതി 9.86 ലക്ഷം കോടിയായിരുന്നപ്പോള്‍, ആദായനികുതി പിരിവ് 12.35 ലക്ഷം കോടിയായി ഉയര്‍ന്നു. 2018-19 മുതലുളള മുന്‍ കാലഘട്ടങ്ങളെ അപേക്ഷിച്ച് വലിയ മാറ്റമാണിത്.
2018-19ല്‍ കോര്‍പ്പറേറ്റ് നികുതി 6.63 ലക്ഷം കോടിയായിരുന്നു. അന്ന് ആദായനികുതി പിരിവ് 4.73 ലക്ഷം കോടിയും. മോദി സര്‍ക്കാര്‍ അനുവദിക്കുന്ന കോര്‍പ്പറേറ്റ് നികുതി ഇളവുകളാണ് ഇപ്പോഴുണ്ടായ വ്യത്യാസത്തിന് കാരണമെന്ന് മറുപടിയില്‍ വ്യക്തം. സാധാരണ ശമ്പളക്കാരായ വ്യക്തികള്‍ വന്‍കിട കോര്‍പ്പറേഷനുകളേക്കാള്‍ വലിയ നികുതി ഭാരം വഹിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍.
ALSO READ: ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി; പാലിയേക്കരയിൽ ടോൾ പിരിക്കേണ്ടെന്ന് സുപ്രീം കോടതി
അതേസമയം ബാങ്ക് ജോലികള്‍ക്കുള്ള സിബില്‍ സ്‌കോര്‍ നിബന്ധന കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തു. രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ രേഖാമൂലമുളള ചോദ്യത്തിനാണ് ധനകാര്യമന്ത്രാലയത്തിന്റെ മറുപടി. ദേശസാല്‍കൃത ബാങ്ക് ജോലികള്‍ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 650 സിബില്‍ സ്‌കോര്‍ വേണമെന്ന മുന്‍ നിബന്ധന നിര്‍ത്തലാക്കിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. എങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ആരോഗ്യകരമായ ക്രഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

