തെരഞ്ഞെടുപ്പ് വരുമ്പോഴുള്ള ‘പിടിവാശി’ മാറ്റാതെ കോൺ​ഗ്രസ്: ഇന്ത്യാ മഹാസഖ്യത്തിൽ കടുത്ത അതൃപ്തി

Bihar By Election

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചർച്ച പുരോ​ഗമിക്കുകയാണ്, നാളെയാണ് ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി, എന്നാൽ ഈ സമയത്തും പിടിവാശി തുടരുകയാണ് കോൺ​ഗ്രസ്. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ പലയിടത്തും കോൺഗ്രസ് നേതൃത്വം ടിക്കറ്റ് വിതരണം ചെയ്ത് കഴിഞ്ഞു. കോൺ​ഗ്രസിന്റെ ഈ സമീപനത്തിനെതിരെ കടുത്ത അതൃപ്തിയാണ് ഇന്ത്യാ മഹാ സഖ്യത്തിൽ ഉയരുന്നത്.

കോൺ​ഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നു, മക്കൾ രാഷ്ട്രീയം കളിക്കുന്നു എന്നിവയാണ് കോൺ​ഗ്രസിനെതിരെ ഉയരുന്ന മറ്റ് പ്രധാന വിമർശനങ്ങൾ. സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയ ചർച്ചകളും പൂർത്തിയാകുന്നതിന് മുൻപ് തന്നെ പല മണ്ഡലങ്ങളിലേയും ടിക്കറ്റ് കോൺ​ഗ്രസ് വിതരണം ചെയ്ത് കഴിഞ്ഞു. പല സീറ്റുകളിലും കോൺഗ്രസ് ആർ ജെ ഡി – കോൺ​ഗ്രസ് സൗഹൃദമത്സരമാണ് നടക്കുന്നു എന്നും വിമർശനമുണ്ട്.

ALSO READ: ബിഹാർ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജനത്തിന് പിന്നാലെ എന്‍ഡിഎയില്‍ പൊട്ടിത്തെറി രൂക്ഷം

ഇന്ത്യ മഹാസഖ്യം സീറ്റ് വിഭജനത്തിൽ ഇതുവരെ സമവായത്തിലെത്താത്തതിന് കാരണം കോൺഗ്രസിന്റെ ഈ പിടിപ്പുകേടെന്നാണ് മറ്റൊരു ആരോപണം. മഹാ സഖ്യത്തിൽ സീറ്റ് വിഭജന പ്രഖ്യാപനം ഉണ്ടാകില്ലെന്നും സൂചനയുണ്ട്. അതേസമയം ബിഹാർ കോൺഗ്രസ് നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. പട്ന വിമാനത്താവളത്തിൽ നേതാക്കളെ പ്രവർത്തകർ കയ്യേറ്റം ചെയ്തു. പിസിസി നേതാക്കളെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള കൃഷ്ണ അല്ലാവരുവിനെയും പ്രവർത്തകർ ആക്രമിച്ചതായാണ് വിവരം. പിന്നാലെ പ്രവർത്തകർ പല സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News