ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലും വോട്ടര്‍ ലിസ്റ്റിലെ ക്രമക്കേടിലും രാജ്യ വ്യാപക പ്രതിഷേധത്തിനൊരുങ്ങി ഇന്ത്യാ സഖ്യം

Narendra Modi

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലും വോട്ടര്‍ ലിസ്റ്റിലെ ക്രമക്കേടിലും രാജ്യ വ്യാപക പ്രതിഷേധത്തിനൊരുങ്ങി ഇന്ത്യാ സഖ്യം. തിങ്കളാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റ ദില്ലിയിലെ ആസ്ഥാനത്തേക്ക് പ്രതിപക്ഷ ഇന്ത്യാ സഖ്യം പ്രതിഷേധ മാര്‍ച്ച് നടത്തും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ആശങ്കകള്‍ ദുരീകരിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ തുടര്‍ച്ചയായി 14 ദിവസം പാര്‍ലമെന്റ് സ്തംഭിപ്പിച്ച പ്രതിപക്ഷ സഖ്യം പ്രതിഷേധം രാജ്യ വ്യാപകമാക്കുകയാണ്. കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യ യോഗം യോജിച്ചുളള പോരാട്ടത്തിന് ആഹ്വാനം ചെയ്തു.

Also Read : കയർമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ 10 കോടി റിവോൾവിങ് ഫണ്ട് അനുവദിച്ചു; ചകിരി ലഭ്യത ഉറപ്പാക്കാൻ കയർ ഫൈബർ ബാങ്ക് ആരംഭിക്കും: മന്ത്രി പി രാജീവ്

തിങ്കളാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തേക്ക് പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധ മാര്‍ച്ച് നടത്താനാണ് തീരുമാനം. വോട്ടര്‍ ലിസ്റ്റിലെ ക്രമക്കേട് ഉയര്‍ത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണത്തിലും പ്രതിഷേധം കടുപ്പിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി വോട്ട് മോഷ്ടിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് തെളിവുകളും കണക്കുകളും നിരത്തി രാഹുല്‍ഗാന്ധി ഉന്നയിച്ചത്.

കര്‍ണാടക, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതിയും നല്‍കി കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് കമ്മീഷന്റെ കടമയും ബാധ്യതയുമാണെന്ന്് സിപിഐഎം പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. ആരോപണത്തില്‍ കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും ആശങ്കകള്‍ ദുരീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News