
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, അഖിലേഷ് യാദവ് ഉൾപ്പെടെ ഇന്ത്യ സഖ്യത്തിലെ മുതിർന്ന നേതാക്കൾ യാത്രയിൽ പങ്കെടുക്കും.
14 ദിവസം നീണ്ടു നിന്ന യാത്ര ബിഹാറിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് കടന്നുപോയത്.വലിയ ജന പിന്തുണ ലഭിച്ച യാത്ര വൻ വിജയമാണെന്നാണ് ഇന്ത്യ സഖ്യത്തിന്റെ വിലയിരുത്തൽ.
വോട്ടവകാശം നിഷേധിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും നടത്തിയ വോട്ടർ പട്ടിക തീവ്രപുനഃപരിശോധനയ്‌ക്കെതിരെ ആഗസ്‌ത് 17ന് തുടങ്ങി 16 ദിവസം നീണ്ടു നിന്ന യാത്ര ബീഹാറിലെ 25 ജില്ലകളിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്റർ സഞ്ചരിച്ചു. ബിഹാറിൽ പ്രതിപക്ഷ ഇന്ത്യാ കൂട്ടായ്‌മയ്‌ക്ക് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വർധിച്ച ആത്മവിശ്വാസമേകിയാണ് യാത്ര സമാപിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

