
ഏറ്റവും വലിയ വ്യാപാര കരാറിൽ ഇന്ത്യയുമായി കൈകോർത്ത് യൂറോപ്യൻ യൂണിയൻ. ഇന്ത്യ യൂറോപ്പ് യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യക്ക് മുന്നിൽ തുറന്നിടുന്നത് വലിയ സാധ്യതകളും അവസരങ്ങളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം സ്വതന്ത്ര വ്യാപാര കരാറിനെ എതിർത്തു അമേരിക്ക രംഗത്ത് വന്നിട്ടുണ്ട്.
എല്ലാ വ്യാപാര കരാറുകളുടെയും മാതാവെന്ന വിശേഷണത്തോടെയാണ് ഇന്ത്യ – യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ സാധ്യമാകുന്നത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലേയൻ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വ്യാപാര കരാർ ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് വലിയ അവസരം ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയിൽ വലിയ നിക്ഷേപങ്ങൾ ഉണ്ടാകുമെന്നും, നിക്ഷേപകർക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ വലിയ ആത്മവിശ്വാസം നൽകുന്നതാണ് കരാറെന്നും പ്രധാനമന്ത്രി പറഞ്ഞു.
ALSO READ: കാലിക്കറ്റ് വിസി നിയമനം: ചാൻസലറുടെ നടപടിക്കെതിരെ സർക്കാർ കോടതിയിൽ ഉപഹർജി സമർപ്പിച്ചു
ഏകദേശം 200 കോടി ജനങ്ങളെ ഈ കരാർ ഉൾക്കൊള്ളുന്നു എന്നതാണ് ഇതിന്റെ വലിപ്പം ഉയർത്തുന്നത്. ലോക ജിഡിപിയുടെ കാൽ ഭാഗത്തോളം വരുന്ന വിപണിയെയും ഈ കരാർ ഒന്നിപ്പിക്കും. അതേ സമയം സ്വതന്ത്ര വ്യാപാര കരാറിനെ എതിർത്തു അമേരിക്ക രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങുന്നതിലൂടെ യൂറോപ്പ് പരോക്ഷമായി റഷ്യൻ ഖജനാവിലേക്കാണ് പണം എത്തിക്കുന്നതെന്ന് അമേരിക്ക ആരോപിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


