ഇന്ത്യ–ഫ്രാൻസ് ഇന്നോവേഷൻ ഇയർ 2026ന് മുംബൈയിൽ തുടക്കം; പ്രതിരോധം മുതൽ എഐ വരെ 20-ലധികം കരാറുകളിൽ ഒപ്പുവച്ചു

INDIA FRANCE

ഇന്ത്യ–ഫ്രാൻസ് ബന്ധത്തിന് പുതിയ പ്രതീക്ഷയേകി ഇന്ത്യ–ഫ്രാൻസ് ഇന്നോവേഷൻ ഇയർ 2026ന് മുംബൈയിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രൊണും പങ്കെടുത്ത ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെ പ്രതിരോധം മുതൽ കൃത്രിമബുദ്ധി വരെ വിവിധ മേഖലകളിൽ 20-ലധികം കരാറുകളിൽ ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചു.

മുംബൈയിൽ നടന്ന വിപുലമായ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം പ്രതിരോധം, സാങ്കേതിക സഹകരണം, വ്യാപാരം, ആരോഗ്യം, വൈദഗ്ധ്യ വികസനം തുടങ്ങിയ മേഖലകളിലായി 20-ലധികം കരാറുകളും സംയുക്ത പ്രഖ്യാപനങ്ങളും പുറത്തിറക്കി.

ന്യൂഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പങ്കെടുക്കാനും ഉന്നതതല ചർച്ചകൾ നടത്താനും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിലാണ്. വ്യാപാരം, ഊർജ്ജം, നിർണായക സാങ്കേതികവിദ്യകൾ, പ്രതിരോധം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും പ്രതിബദ്ധത ആവർത്തിച്ചു. ആഗോള അനിശ്ചിതത്വങ്ങളുടെ കാലഘട്ടത്തിൽ ഇന്ത്യ–ഫ്രാൻസ് പങ്കാളിത്തം ലോക സ്ഥിരതയ്ക്കുള്ള ശക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ALSO READ: വയനാട് മെഡിക്കൽ കോളേജ്: വികസന കുതിപ്പിൽ മാനന്തവാടി; പുതിയ കെട്ടിടത്തിനായി വനഭൂമി ഏറ്റെടുക്കുന്നു

ഇന്ത്യയുടെ പ്രധാന തന്ത്രപരമായ പങ്കാളികളിൽ ഒന്നായി ഫ്രാൻസിനെ വിശേഷിപ്പിച്ച മോദി , ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് അഭൂതപൂർവമായ ആഴവും ഊർജ്ജവും നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇന്ത്യ–ഫ്രാൻസ് നവീകരണ വർഷത്തിന്റെ ഭാഗമായി എഐ ഇൻ ഹെൽത്ത്, ഡിജിറ്റൽ സയൻസ് ആൻഡ് ടെക്നോളജി, എയറോണോട്ടിക്സ് സ്കില്ലിംഗ് മേഖലകളിൽ സംയുക്ത കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.

അതെ സമയം ഇന്ത്യ ഫ്രാൻസിന്റെ ഏറ്റവും വിശ്വസനീയ പങ്കാളിയാണെന്നും കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇരു രാജ്യങ്ങളും ഒരുമിച്ച് നിരവധി അഭിലാഷകരമായ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മാക്രോൺ പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, വ്യവസായങ്ങൾ, വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവരെ ബന്ധിപ്പിച്ച് ജനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

AI യുടെ ആവിർഭാവം ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള പ്രൊഫഷണലുകൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. AI യുടെ ആവിർഭാവത്തിനിടയിൽ നിരവധി പ്രമുഖ കമ്പനികൾ കൂട്ടത്തോടെ പിരിച്ചുവിടൽ നടത്തുന്നതിനാൽ, ഈ ഭയം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഭയത്തിനുള്ള ഏറ്റവും നല്ല മറുമരുന്ന് തയ്യാറെടുപ്പാണെന്ന് പറയുമ്പോഴും അതിനായി രാജ്യം എത്രത്തോളം സജ്ജമാണെന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News