
ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലും വോട്ടുചോരിയിലും പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. എസ് ഐ ആറില്‍ ഇരുസഭകളിലും പ്രതിപക്ഷം ഇന്നും അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവരും. അതേസമയം വര്‍ഷകാല സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, സുപ്രധാന ഭരണഘടനാ ഭേദഗതി ബില്ലുകള്‍ ലോക്‌സഭയില്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഒരു മാസത്തിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടുന്ന നിയമ ഭേദഗതിയാണ് കൊണ്ടുവരിക. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ബില്‍ ബാധകമാകും. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം നിലനില്‍ക്കെ പുതിയ ഭേദഗതി ബില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കും. പ്രതിപക്ഷം ഇന്നലെ നടുത്തളത്തിലിറങ്ങി വോട്ട് ചോരി മുദ്രാവാക്യം വിളിച്ചിരുന്നു. പാര്‍ലമെന്റ് കവാടത്തിന് മുന്നിലും ഇന്ത്യ സഖ്യം പ്രതിഷേധം തീര്‍ത്തിരുന്നു.
അതിനിടെ, ബീഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ ഇന്ത്യ സഖ്യം ആരംഭിച്ച വോട്ട് അധികാര്‍ യാത്ര പുരോഗമിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


