രാജ്യത്തെ പൊതുവിദ്യാലങ്ങളുടെ എണ്ണം കുറയുന്നു; വിദ്യാർഥികൾ ഇല്ലാത്ത സ്കൂളുകളുടെ എണ്ണം വർധിക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ; വേറിട്ട് നിൽക്കുന്നത് കേരളം മാത്രം

Number of Government Schools Declines Nationwide

രാജ്യത്ത് സർക്കാർ സ്കൂളുകളുടെ എണ്ണം കുറഞ്ഞു വരുന്നതായി കേന്ദ്രസർക്കാർ. 2019-20-ലെ 10.32 ലക്ഷം സർക്കാർ സ്‌കൂളുകൾ 2024-25-ൽ 10.13 ലക്ഷമായി കുറഞ്ഞു. വിദ്യാർഥികൾ ഇല്ലാതാകുന്ന സർക്കാർ സ്കൂളുകളുടെ കാര്യത്തിൽ മുന്നിൽ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെന്നും കണക്ക് വ്യക്തമാക്കുന്നു. രാജ്യത്തെ പൊതുവിദ്യാഭ്യാസ രംഗം വലിയ തകർച്ച നേരിടുമ്പോൾ കേരളം വ്യത്യസ്തമായി മികച്ചു നിൽക്കുന്നുവെന്നും വ്യക്തമാണ്. കിഫ്ബി സഹായത്തോടെ അന്താരാഷ്ട്ര നിലവാരമുള്ളതും ഹൈടെക്ക് ക്ലാസ് മുറികളുള്ളതുമാണ് കേരളത്തിലെ സ്കൂളുകൾ. ലിഫ്റ്റ്, ടർഫ് ഉൾപ്പടെ ഏറ്റവും മികച്ച സൌകര്യങ്ങളാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പാർലമെൻ്റിൽ അവതരിപ്പിച്ച യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് കണക്കുകൾ പ്രകാരം, കഴിഞ്ഞ ആറ് വർഷത്തിനിടെ രാജ്യത്തെ മൊത്തം സർക്കാർ സ്‌കൂളുകളുടെ എണ്ണത്തിൽ വലിയ കുറവാണുണ്ടായത്. 2019-20-ൽ 10.32 ലക്ഷം സർക്കാർ സ്കൂ‌ളുകൾ ഉണ്ടായിരുന്നത് 2024-25-ൽ 10.13 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, പത്തോ അതിൽ താഴെയോ വിദ്യാർഥികൾ മാത്രമുള്ളതോ അല്ലെങ്കിൽ വിദ്യാർത്ഥികൾ ഇല്ലാത്തതോ ആയ സർക്കാർ സ്കൂ‌ളുകളുടെ എണ്ണം വർധിച്ചതായും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്സഭയിൽ കണക്കുകൾ വ്യക്തമാക്കുന്നു.

ALSO READ: തുരങ്കുത്തിനുള്ളിൽ കുടുങ്ങി ചെന്നൈ മെട്രോ ട്രെയിൻ: ലൈറ്റും പോയി: തുരങ്കത്തിലൂടെ നടന്ന് പുറത്തെത്തി യാത്രക്കാർ

രാജ്യമാകമാനം വിദ്യാർഥികൾ നാമമാത്രമാകുന്ന സ്കൂളുകളുടെ എണ്ണം വർധിക്കുമ്പോൾ കേരളം വേറിട്ടു നിൽക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ആണ് കണക്കിൽ മുന്നിൽ നിൽക്കുന്നത്. ഉത്തർപ്രദേശിൽ 6561 സ്കൂളുകളിലാണ് 10ൽ താഴെയോ അല്ലെങ്കിൽ വിദ്യാർഥികൾ ഇല്ലാത്തതോ ആയുള്ളത്. മധ്യപ്രദേശിൽ 4655 സ്കൂളുകൾ, മഹാരാഷ്ട്രയിൽ 6552 സ്കൂളുകൾ, രാജസ്ഥാനിൽ 5235 സ്കൂളുകൾ ഇങ്ങനെ പല സംസ്ഥാനങ്ങളിലും പൊതുവിദ്യാഭ്യാസ രംഗം തകർച്ചയിലേക്ക് പോകുന്ന കണക്കുകൾ ആണ് കേന്ദ്രസർക്കാർ നിരത്തുന്നത്.

കേന്ദ്ര സർകാർ കണക്ക് പ്രകാരം പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണവും കേരളത്തിൽ വർദ്ധിക്കുന്നുണ്ട്. കിഫ്ബി വഴിയും വലിയ മുന്നേറ്റമാണ് സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയിൽ നടത്തിയത്. 44,700 സ്‌കൂളുകളിൽ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി കഴിഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ 579 പുതിയ സ്‌കൂൾ കെട്ടിടങ്ങളാണ് പൂർത്തീകരിച്ചത്.

കേരളത്തിൽ കിഫ്ബിയുടെ സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിൽ പുതിയ സ്കൂൾ കെട്ടിടങ്ങൾ നിർമിക്കുകയും, പഴയ സ്കൂളുകൾ നവീകരിക്കുകയും ചെയ്യുന്നു. ശീതീകരിച്ചതും ഹൈടെക്കായതുമായ ക്ലാസ് മുറികളും, ലിഫ്റ്റ് ഉൾപ്പടെയുള്ള സംവിധാനങ്ങളും കേരളത്തിലെ സ്കൂളുകളിലുണ്ട്. കേരളത്തിലെ ചില സ്കൂളുകളിൽ കുട്ടികൾക്ക് കളിക്കാനായി ടർഫ് ഉൾപ്പടെയുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News