ജനവിരുദ്ധ കേന്ദ്ര ബജറ്റ്: നാളെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ

farmers protest on nirmala sitaramans budget

നിർമല സീതാരാമന്റെ ജനവിരുദ്ധ ബജറ്റിനെതിരെ നാളെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ. അധ്വാനിക്കുന്ന ജനവിഭാഗത്തെ ബലികഴിച്ചു വൻകിട മൂലധനത്തെ പിന്തുണക്കുന്ന ബജറ്റിനെതിരെയാണ് ഈ പ്രതിഷേധം.

കർഷകർക്കും തൊഴിലാളികൾക്കും പര്യാപ്തമായ വിഹിതം ബജറ്റിൽ നൽകുന്നില്ല. ചെറുകിട കർഷകരെ പിന്തുണയ്ക്കുന്നതിനുള്ള മിക്കവാറും എല്ലാ നിർണായക പദ്ധതി വിഹിതങ്ങളും വെട്ടിക്കുറച്ചു എന്നു തുടങ്ങിയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. പ്രധാനമന്ത്രി ഫസൽ ബീമ യോജന, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന, പ്രധാനമന്ത്രി കൃഷി വികാസ് യോജന എന്നിവയ്ക്കുള്ള വിഹിതവും കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. യൂറിയ ഉൾപ്പെടെ വളത്തിന്റെ സബ്സിഡിയിലും കുറവ് വരുത്തുന്നു. ഒപ്പം തന്നെ പൊതുജനാരോഗ്യത്തിന്റെ കാര്യത്തിൽ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിൽ 2200 കോടി രൂപയിൽ നിന്ന് 2005 കോടി രൂപയായി കുറഞ്ഞു. ഏകദേശം 150 കോടി രൂപയുടെ കുറവാണ് വരുത്തിയത്.

Also read : യൂണിയൻ ബജറ്റ്: ‘കേരളത്തിന് തീർത്തും നിരാശ; കണ്ണിൽ പൊടിയിടാൻ പോലും ഒരു പ്രഖ്യാപനമുണ്ടായില്ല’: ഡോ. ജോൺ ബ്രിട്ടാസ് എംപി

വരുമാന അസമത്വം, ജീവിതച്ചെലവ്, തൊഴിലില്ലായ്മ, കാർഷിക ദുരിതം, പരിസ്ഥിതി തകർച്ച, നിരക്ഷരത, ദാരിദ്ര്യം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ബജറ്റ് പരാജയപ്പെട്ടെന്നും ജനവിരുദ്ധ ബജറ്റിന് എതിരെയും, വിബി ജി റാം ജി നിയമം പിൻവലിക്കണം എന്നും ആവശ്യപ്പെട്ടാണ് അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ നാളത്തെ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News