യാത്രക്കാരെ വലച്ച് ഇൻഡിഗോ: നാലാം ദിനവും സർവീസുകൾ മുടങ്ങി; വിമാനത്താവളങ്ങളിൽ കുടുങ്ങിയത് നിരവധി പേർ

indigo airlines crisis

യാത്രക്കാരെ വലച്ച് ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസായ ഇൻഡിഗോ. നാലാം ദിവസവും വിമാന സർവീസുകൾ മുടങ്ങിയതോടെ നിരവധി വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. ദില്ലി , മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലടക്കം 550 ഓളം സര്‍വീസുകള്‍ ഇന്ന് റദ്ദാക്കി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഇൻഡിഗോ ഖേദം പ്രകടിപ്പിച്ചെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല. ഇതിൽ യാത്രക്കാരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉണ്ടാകുന്നത്.

സർവീസ് പൂർണമായും സാധാരണ ഗതിയിലാകാൻ ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്ന് ഡിജിസിഎയെ ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. ആവശ്യത്തിന് പൈലറ്റുമാർ ഇല്ലാത്തതും, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവയുമാണ് പ്രതിസന്ധിക്കുള്ള‍ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

ALSO READ; റഷ്യൻ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദർശനം: മോദി – പുടിൻ കൂടിക്കാ‍ഴ്ച ഇന്ന്; വ്യാപാരബന്ധങ്ങൾ അടക്കം ചർച്ചയാകും

ജീവനക്കാരുടെ കുറവിനൊപ്പം പൈലറ്റ്മാരുടെ  വിശ്രമ സമയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ ചട്ടമാണ് കടുത്ത പ്രതിസന്ധിക്ക് കാരണമായത്. പൈലറ്റ്മാരുടെ വിശ്രമ സമയത്തില്‍ ഇളവ് അനുവധിക്കാന്‍ ഡിജിസിഎയോട് ഇന്‍ഡിഗോ ആവശ്യപ്പെട്ടിട്ടുണ്ട്.  അതേസമയം കേന്ദ്ര സര്‍ക്കാര്‍ കുത്തകകളെ പ്രോത്സാഹിപ്പിച്ചതിന്റെ ഫലമാണ് ഇന്‍ഡിഗോയുടെ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇന്‍ഡിഗോയുടെ പ്രതിസന്ധിക്ക് പിന്നാലെ മറ്റു വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നതും യാത്രക്കാരെ വലക്കുന്നുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നാല് ഇൻഡിഗോ വിമാനങ്ങൾ വൈകുകയും രണ്ടെണ്ണം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യയിൽ തന്നെ ഏറ്റവുമധികം സർവീസുകൾ നടത്തുന്നത് വിമാനക്കമ്പനിയാണ് ഇൻഡിഗോ. ഡൽഹി, മുംബൈ അടക്കമുള്ള എയർപോർട്ടുകളിൽ വൻ തിരക്കാണ് റിപ്പോർട്ട് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News