മുംബൈയില്‍ ദുരഭിമാനകൊല; പ്രതികാരമായി സംസ്‌കാരച്ചടങ്ങിൽ വച്ച് കാമുകന്റെ മൃതദേഹത്തില്‍ താലി ചാര്‍ത്തി യുവതി

MUMBAI

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ ജാതി വ്യത്യാസത്തെ തുടര്‍ന്ന് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി. സാക്ഷം ടേറ്റിനെയാണ്(20) കാമുകി ആഞ്ചല്‍ മംമിദ്വാറിന്റെ(21) വീട്ടുകാര്‍ വെടിവച്ചും ടൈല്‍ കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയത്.

കാമുകനെ കൊന്നതിന് പ്രതികാരമായി സംസ്‌കാര ചടങ്ങിനെത്തിയ ആഞ്ചല്‍ സാക്ഷം ടേറ്റിന്റെ മൃതദേഹത്തില്‍ വരണമാല്യം അണിയിക്കുകയും സ്വയം സിന്ദൂരം അണിഞ്ഞ് ഇനിയുള്ളകാലം സാക്ഷം ടേറ്റിന്റെ ഭാര്യയായി അവന്റെ വീട്ടില്‍ ജീവിക്കുമെന്നും പ്രഖ്യാപിച്ചു. സാക്ഷം മരിച്ചെങ്കിലും ഞങ്ങളുടെ സ്‌നേഹം വിജയിച്ചെന്നും അച്ഛനും അമ്മയും അവരുടെ സ്‌നേഹത്തിന് മുന്‍പില്‍ തോറ്റെന്നും ആഞ്ചല്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ പറഞ്ഞു. എന്നാല്‍ തന്റെ വീട്ടുകാര്‍ വിവാഹം നടത്തിതരാമെന്ന് ഇരുവര്‍ക്കും വാഗ്ദ്ദാനം ചെയ്തിരുന്നതായും സാക്ഷത്തിന്റെ കൊലപാതകത്തിലൂടെ അവര്‍ തങ്ങളെ ചതിക്കുകയായിരുനെന്ന് യുവതി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
സഹോദരന്മാരിലൂടെയല്ല സമൂഹമാധ്യമത്തിലൂടെയാണ് ആഞ്ചല്‍ യുവാവിനെ പരിചയപെട്ടത്. എന്നാല്‍ പിന്നീട് വീട്ടുകാര്‍ സാക്ഷത്തിനൊപ്പം സമയം ചിലവഴിക്കുകയും അവര്‍ ഒരുമിച്ച് ആഹാരം കഴിക്കുകയും ചെയ്തിരുന്നു. അത് ഇത്രയും വലിയ ചതിയില്‍ അവസാനിക്കുമെന്ന് കരുതിയില്ല.
ആഞ്ചലിന്റെ സഹോദരന്‍ ഹിമേഷ് മംമിദ്വാര്‍ കൂട്ടുകാര്‍ക്കൊപ്പം നിന്ന സാക്ഷത്തെ വാരിയെല്ലില്‍ വെടിവയ്ക്കുകയും ടൈല്‍ കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്.

ALSO READ: ‘16 വർഷത്തെ ദാമ്പത്യത്തിൽ സഹിക്കുന്നത് ഇതാണ്…’: ഭർത്താവിന്റെ ക്രൂരതയുടെ തെളിവുകളുമായി നീതിതേടി സ്ത്രീ എസ്പി ഓഫീസിൽ

സംഭവത്തെ തുടര്‍ന്ന് യുവതിയുടെ പിതാവിനെയും സഹോദരനെയും ഉള്‍പ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം സാക്ഷത്തെ കൊലപ്പെടുത്താന്‍ ധീരജ് കോമള്‍വാര്‍, മഹീത് അസര്‍വാര്‍ എന്നീ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ തന്റെ വീട്ടുകാരെ പ്രകോപിപിച്ചിരുന്നുവെന്നും വീട്ടുകാര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും സാക്ഷം കൊല്ലപ്പെട്ട ദിവസം രാവിലെ 11 മണിക്ക് സഹോദരന്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ കൂട്ടികൊണ്ട് പോയി സാക്ഷത്തിനെതിരെ തെറ്റായ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു. കൊലയാളികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്ന് ആഞ്ചല്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News