25,000 രൂപ ശമ്പളം കൊടുത്ത് മൊബൈൽ ഫോൺ മോഷണം; റായ്പൂരിൽ അന്തർ സംസ്ഥാന സംഘം പിടിയിൽ

raipur-theft-team

ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി കുറ്റകൃത്യങ്ങളില്‍ ഏർപെട്ട അന്തര്‍സംസ്ഥാന മൊബൈല്‍ മോഷണ, ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെ റായ്പൂര്‍ പൊലീസ് പിടികൂടി. സംഘത്തലവന്‍ ഉള്‍പ്പെടെ നാല് പ്രതികളെ ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ മോഷണത്തിനായി തിരക്കേറിയ പ്രദേശങ്ങൾ മാത്രമല്ല, ട്രെയിനുകളും സംഘം തെരഞ്ഞെടുക്കുന്നുണ്ട്.

ഹൈടെക് രീതിയിലാണ് മോഷണ ശൃംഖല പ്രവര്‍ത്തിക്കുന്നത്. ജൂണ്‍ 22-ന് തിരക്കേറിയ മാര്‍ക്കറ്റില്‍ വെച്ച് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട ഗോവിന്ദ് റാം വധ്വാനി തെലിബന്ധ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. മോഷണത്തിന് തൊട്ടുപിന്നാലെ, ഫോണ്‍പേ പോലുള്ള യു പി ഐ ആപ്പുകള്‍ ഉപയോഗിച്ച് തന്റെ അക്കൗണ്ടില്‍ നിന്ന് 1.85 ലക്ഷം രൂപ പിന്‍വലിച്ചതായി ഗോവിന്ദ് പറഞ്ഞിരുന്നു.

Read Also: ഒരു ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതേ ഓര്‍മയുള്ളൂ; ഒന്‍പത് കോടി പോയിക്കിട്ടി, ഞെട്ടിക്കുന്ന സംഭവം മുംബൈയില്‍

ജാര്‍ഖണ്ഡില്‍ നിന്നുള്ള ദേവ് കുമാര്‍ മഹാതോ (28) എന്ന ദേവയുടെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിക്കുന്നത്. തൊഴിലില്ലാത്ത യുവാക്കള്‍ക്ക് പരിശീലനം നല്‍കി മോഷണത്തിലേക്ക് പറഞ്ഞുവിടും. മൊബൈല്‍ മോഷണം നടത്താന്‍ പ്രതിമാസം 25,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News