ഇൻകം ടാക്സ് ഉദ്യോ​ഗസ്ഥനായി ആൾമാറാട്ടം, 9.20 ലക്ഷം തട്ടിയ ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ

Income tax

പ്രതിക്ക് പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടുന്ന 35അം​ഗ സംഘത്തിലെ പ്രധാനകണ്ണിയാണ് അറസ്റ്റിലായ അമൻ കുമാറെന്ന് പൊലീസ് അറിയിച്ചു.

സർക്കാർ ജോലിക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്ന യുവതിയെ പ്രതി അമൻ കുമാർ ഇമെയിൽ വഴി ബന്ധപ്പെടുകയും തുടർന്ന് യുവതിക്ക് ആദായ നികുതി വകുപ്പിൽ ജോലി വാഗ്ദാനവും ചെയ്തു. ഇതിനായുള്ള തുടർപഠനങ്ങൾക്കായി കൊൽക്കത്ത, ബെം​ഗളൂരു എന്നിവിടങ്ങളിലേക്ക് പോകാനും ഇയാൾ യുവതിയോട് പറഞ്ഞു. പിന്നാലെ ബെം​ഗളൂരുവിലെ ഒരു പ്രദേശിക എജി ഓഫീസിൽ വെച്ച് യുവതിക്ക് ട്രെയിനിങ് നൽകിയതായും പൊലീസ് അറിയിച്ചു.

ALSO READ: KAIRALI NEWS EXCLUSIVE: രാജീവ് ചന്ദ്രശേഖറിന്‍റെ ഭൂമി കുംഭകോണം: കെഐഎഡിബിയോട് ബിപിഎൽ ആവശ്യപ്പെട്ടത് 500 ഏക്കർ; ഭൂമി ആവശ്യപ്പെട്ട് നൽകിയ കത്ത് കൈരളി ന്യൂസിന്

ഇതിനെല്ലാം ശേഷം പ്രതി യുവതിയോട് 12 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. 9.20 ലക്ഷം യുവതി ഇയാൾക്ക് കൈമാറുകയും ചെയ്തു. പണം കൈമാറി കഴിഞ്ഞ് കർണാടക, ​ഗോവ എന്നിവടങ്ങിലെ റ‍ീജിയണൽ ഇൻകം ടാക്സ് ഓഫീസിന്റെ ലെറ്റർ ഹെഡിൽ ഒപ്പിട്ട നിയമനകത്ത് യുവതിക്ക് നൽകി. ഇത് വ്യാജമാണെന്ന് യുവതി പിന്നീട് കണ്ടെത്തുകയായിരുന്നു. തുടർന്ന് യുവതി ഗുജറാത്ത് പൊലീസിൽ പരാതി നൽകിയതോടെയാണ് അമൻ കുമാർ വലയിലായി.

വ്യാജ ഇമെയിൽ ഐഡികളുടെ സഹായത്തോടെയാണ് അമൻ കുമാർ ഉദ്യോഗാർത്ഥികളെ സമീപിച്ചിരുന്നത്. ഇയാൾക്കെതിരെ 2023-ൽ സിബിഐയുടെ മുംബൈ ഓഫീസിലും സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News