ഝാർഖണ്ഡിൽ കാട്ടാനയുടെ നരനായാട്ട്: ഒൻപത് ദിവസത്തിനിടെ കൊന്നത് 22 പേരെ; പിടികൂടാനാകാതെ നട്ടംതിരിഞ്ഞ് വനംവകുപ്പ്

Jharkhand wild elephant attack

ഝാർഖണ്ഡിൽ ഒൻപത് ദിവസത്തിനുള്ളിൽ 22 പേരെ കൊലപ്പെടുത്തിയ കാട്ടാനയുടെ ആക്രമണം തുടരുന്നു. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ബെനിസാഗർ ഗ്രാമത്തിലാണ് ആനയുടെ നരനായാട്ട്. 48 മണിക്കൂർ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൂടി കൊല്ലപ്പെട്ടു. ബെനിസാഗർ സ്വദേശിയായ 40 വയസ്സുകാരൻ പ്രകാശ് മാൽവയും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ, ആനയെ കാട്ടിലേക്ക് തുരത്താൻ നിയോഗിക്കപ്പെട്ട വനംവകുപ്പ് സംഘത്തിലെ ഉദ്യോസ്ഥന് ഗുരുതര പരുക്കേറ്റു.

അതിക്രൂരമായ ആക്രമണമാണ് ആന അഴിച്ചുവിട്ടത്. കൊല്ലപ്പെട്ട കുട്ടിയെ കൊമ്പുകൊണ്ട് കുത്തി ഉയർത്തിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അതേസമയം, ആക്രമണം നടത്തിയ ശേഷം പ്രദേശത്ത് നിന്ന് രക്ഷപ്പെട്ട ആനയെ വനംവകുപ്പിന് കണ്ടെത്താനാകാത്തത് ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ALSO READ; മോദി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം: ട്രേഡ് യൂണിയൻ കൺവെൻഷനില്‍ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു

പകൽ സമയങ്ങളിൽ വനത്തിനകത്തേക്ക് കയറി പോകുന്ന ആന രാത്രിയിലാണ് ജനവാസ മേഖലകളിൽ ആക്രമണം നടത്തുന്നത്. ഇടതൂർന്ന വനമേഖലയായതിനാലും ഓരോ തവണയും വേഗത്തിൽ സ്ഥലം മാറുന്നതിനാലും ആനയെ ട്രാക്ക് ചെയ്യുന്നതിൽ വനംവകുപ്പ് കടുത്ത വെല്ലുവിളിയാണ് വനംവകുപ്പ് നേരിടുന്നുത്. ആനയുടെ കൃത്യമായ സ്ഥാനം കണ്ടെത്തിയാലുടൻ മയക്കുവെടി വെച്ച് പിടികൂടി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്ന് വെസ്റ്റ് സിംഗ്ഭും ഡിഎഫ്ഒ ആദിത്യ നാരായൺ അറിയിച്ചു.

ഇതിനായി പശ്ചിമ ബംഗാളിൽ നിന്നുള്ള വിദഗ്ധ സംഘത്തെിന്‍റെയും അനന്ത് അംബാനിയുടെ ‘വന്താര’ വന്യജീവി സംരക്ഷണ സംഘടനയുടെ സഹായവും തേടിയിട്ടുണ്ട്. അതേസമയം ഗ്രാമവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News