‘ജെഎന്‍യു വീണ്ടും പുരോഗമന വിദ്യാര്‍ഥി സഖ്യത്തിനൊപ്പം’; മന്ത്രി പി രാജീവ്

P rajeev

ജെഎന്‍യുവില്‍ സംഘപരിവാറിനെ തൂത്തെറിഞ്ഞ് മുഴുവന്‍ സീറ്റുകളും ഇടതുസഖ്യം പിടിച്ചെടുത്ത രാവാണിത്. എല്ലാ അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് ജെഎന്‍യു വീണ്ടും പുരോഗമന വിദ്യാര്‍ത്ഥി സഖ്യത്തിനൊപ്പമെന്ന് മന്ത്രി പി രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുഴുവന്‍ ജനറല്‍ സീറ്റിലും ഇടതുപക്ഷ വിദ്യാര്‍ഥി സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എസ്എഫ്ഐ, ഐസ, ഡിഎസ്എഫ് സംഘടനകളുള്‍പ്പെടുന്ന വിദ്യാര്‍ഥിസഖ്യമാണ് മികച്ച വിജയം കരസ്ഥമാക്കിയത്. മലയാളിയായ ഗോപിക ബാബു വന്‍ ഭൂരിപക്ഷത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1300 ൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷത്തോടെ എസ്എഫ്ഐ പാനലിൽ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Also read – ‘ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ജീവൻ സമർപ്പിച്ചവർ; കുടുംബാധിപത്യമെന്നത് നീതീകരിക്കാനാകില്ല’; തരൂരിന്റെ പരാമർശത്തിൽ വിശദീകരണം നൽകണമെന്ന് കെ സി വേണുഗോപാൽ

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

എല്ലാ അടിച്ചമർത്തലുകളെയും അതിജീവിച്ച് ജെഎൻയു വീണ്ടും പുരോഗമന വിദ്യാർത്ഥി സഖ്യത്തിനൊപ്പം. അഭിവാദ്യങ്ങൾ..

എബിവിപിയുടെയും ആര്‍എസ്എസ് അനുകൂല സര്‍വകലാശാല അധികൃതരുടെയും പ്രത്യക്ഷമായും പരോക്ഷമായും ഉള്ള വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് ജെഎന്‍യു വിദ്യാര്‍ഥികള്‍ ഇടതുസഖ്യത്തിന് ഐതിഹാസിക വിജയം സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News