
ജെ എൻ യുവിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും ജാമ്യം. 25000 രൂപ ജാമ്യ ബോണ്ടായി കെട്ടിവെക്കണം എന്ന ഉപാധിയോടെയാണ് പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്.
വിദ്യാർത്ഥികളെ കസ്റ്റഡിയിൽ വിടണമെന്ന പൊലീസ് ആവശ്യം കോടതി നിരാകരിച്ചു. ഇന്നലെയാണ് വൈസ് ചാൻസിലർ ശാന്തി ശ്രീ പണ്ഡിറ്റിന്റെയും ജാതി അതിക്ഷേപ പരാമർശങ്ങളിൽ പ്രതിഷേധിച്ച് 500 ഓളം വിദ്യാർഥികൾ വിദ്യാഭ്യാസ മന്ത്രലായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
പ്രവേശന കവാടത്തിൽ വെച്ച് പ്രതിഷേധം തടഞ്ഞ പൊലീസ് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നൂ. ജെ എൻ യു വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെയുള്ള 14 വിദ്യാർത്ഥികൾക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ധന വിഹിതം വർദ്ധിപ്പിക്കുക, ജാതി വിവേചനം ഒഴിവാക്കാൻ യുജിസി ചട്ടം നടപ്പിലാക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ട് വച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

