‘കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളെ പുനരധിവസിപ്പിക്കണം’; പോളാവരം ജലസേചന പദ്ധതിയ്ക്കായി കുടിയിറക്കപ്പെട്ടവരെ സന്ദർശിച്ച് ഡോ ജോൺ ബ്രിട്ടാസ് എം പി

polavaram project

ആന്ധ്രയിലെ പോളാവരം ജലസേചന പദ്ധതിക്ക് വേണ്ടി കുടിയിറക്കപ്പെട്ടത് ലക്ഷക്കണക്കിന് ആളുകളെയാണ്. ഇവർക്കായി അവിടെ സിപിഐ എം ശബ്ദമുയർത്തുന്നുണ്ട്. ഇപ്പോഴിതാ ദുരിതമനുഭവിക്കുന്നവരെ സന്ദർശിക്കുന്നതിന്റെ ഭാഗമായി ഇന്ന് ആന്ധ്ര പ്രദേശിലെ ഏതാനും ഗ്രാമങ്ങൾ സന്ദർശിച്ചിരിക്കുകയാണ് ഡോ. ജോൺ ബ്രിട്ടാസ് എം പി. സിപിഎം ജനറൽ സെക്രട്ടറി സഖാവ് എം എ ബേബിയും രാജമുൻഡ്രി ഭാഗത്തു സന്ദർശനം നടത്തി. ആന്ധ്രയിൽ പോളാവരം വരുന്നതുകൊണ്ട് മാറ്റിപ്പാർപ്പിക്കേണ്ടി വരുന്നത് ഒരു ലക്ഷത്തിലേറെ കുടുംബങ്ങളാണ്. ഇവരിൽ 80 ശതമാനവും ആദിവാസികളാണ്. പദ്ധതി പൂർത്തിയാക്കുന്നതിന് മുൻപ് കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളെ പുനരധിവസിപ്പിക്കണം എന്നുള്ള ആവശ്യവുമായി സിപിഎമ്മിന്റെ നേതൃത്വത്തിൽ ജനങ്ങൾ സമരത്തിലാണ് എന്നും അദ്ദേഹം ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.

വാജ്‌പേയി സര്‍ക്കാരിന്റെ നദീസംയോജന പദ്ധതി പ്രകാരം ആന്ധ്രയില്‍ തുടങ്ങിയതാണ് പോളാവരം പദ്ധതി. ബനകചെർള സമുച്ചയത്തിലൂടെ 200 ടിഎംസി (ആയിരം ദശലക്ഷം ക്യുബിക് അടി) ഗോദാവരി വെള്ളപ്പൊക്കം വരൾച്ചാബാധിതമായ റായലസീമയിലേക്ക് തിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് ഇത്. പല ഭാഗങ്ങളിൽ നിന്നും പദ്ധതിയ്ക്ക് എതിർപ്പാണ് ഉയരുന്നത്. ഈ പദ്ധതിയുടെ ഭാഗമായ പട്ടിസീമ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിവഴി റായലസീമയിലെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ജലസേചന സൗകര്യം ലഭിക്കും എന്നാണ് പറയുന്നത്. എന്നാൽ അതിനായി കുടിയിറക്കപ്പെട്ടവരോ ലക്ഷക്കണക്കിന് കർഷകരും.

ALSO READ: നിമിഷപ്രിയയുടെ മോചനം; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ച് ആക്ഷൻ കൗൺസിൽ അംഗം അഡ്വ. സുഭാഷ് ചന്ദ്രൻ

ഡോ ജോൺ ബ്രിട്ടാസ് എംപിയുടെ പോസ്റ്റിന്റെ പൂർണരൂപം

ആന്ധ്രയിൽ പോളാവരം വരുന്നതുകൊണ്ട് മാറ്റിപ്പാർപ്പിക്കേണ്ടി വരുന്നത് ഒരു ലക്ഷത്തിലേറെ കുടുംബങ്ങളാണ്. ഇവരിൽ 80 ശതമാനവും ആദിവാസികളാണ്. പദ്ധതി പൂർത്തിയാക്കുന്നതിന് മുൻപ് കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളെ പുനരധിവസിപ്പിക്കണം എന്നുള്ള ആവശ്യവുമായി സിപിഎമ്മിന്റെ നേതൃത്വത്തിൽ ജനങ്ങൾ സമരത്തിലാണ്. ദുരിതമനുഭവിക്കുന്നവരെ സന്ദർശിക്കുന്നതിന്റെ ഭാഗമായി ഇന്ന് ആന്ധ്ര പ്രദേശിലെ ഏതാനും ഗ്രാമങ്ങൾ സന്ദർശിച്ചു. സിപിഎം ജനറൽ സെക്രട്ടറി സഖാവ് എം എ ബേബിയും രാജമുൻഡ്രി ഭാഗത്തു സന്ദർശനം നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News