
തൊഴിലാളി വിരുദ്ധവും ജനദ്രോഹകരമായ ബില്ലുകളും പാർലമെന്റിൽ അവതരിപ്പിക്കുന്ന സമയത്ത് പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാകുകയുണ്ടായി. സഖ്യകക്ഷികൾക്കിടയിലും കോൺഗ്രസിനുള്ളിലും രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ അസാന്നിധ്യം അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യ അലയൻസ് യോഗത്തിൽ ഡിഎംകെ നേതാവ് ടി ആർ ബാലു രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തെക്കുറിച്ച് ചോദ്യമുയർത്തിയിരുന്നുവെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.
നിർണ്ണായക ബില്ലുകളിൽ വോട്ടെടുപ്പ് ആവശ്യപ്പെടുമ്പോൾ, പ്രതിപക്ഷ നേതാവ് അതിനെതിരെ വോട്ട് ചെയ്യാൻ സഭയിൽ ഇല്ലാതിരിക്കുന്നത് ശരിയല്ലെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ ഇത്തരത്തിൽ അപ്രതീക്ഷിതമായി ബില്ലുകൾ കൊണ്ടുവരുന്ന സ്വഭാവമുള്ളവരാണെന്ന് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും കൃത്യമായി അറിയാവുന്നതാണെന്നും എന്നിട്ടാണ് സഭയിലെ അസാന്നിധ്യമെന്നും അദ്ദേഹം പ്രതികരിച്ചു.
സഭയിൽ നിർണായക ബില്ലുകൾ അവതരിപ്പിക്കുന്ന സമയത്ത് ബിഎംഡബ്ല്യു (BMW) കാറുകൾ പരിശോധിക്കാൻ രാഹുൽ ഗാന്ധി പോയതിനെയും
അദ്ദേഹം വിമർശിച്ചു. ഒരാഴ്ച കഴിഞ്ഞാലും ആ കമ്പനി അവിടെത്തന്നെ കാണുമെന്നു. രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തിൽ അതൃപ്തി കോൺഗ്രസ് എംപിമാർ പോലും രഹസ്യമായി പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

